Kochi : പ്രിയദര്ശന്-മോഹന്‍ലാല്‍ (Priyadarshan - Mohanlal) കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' (Marakkar Arabikadalinte Simham) തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന് (Minister Saji Cheriyan) ആവശ്യപ്പെട്ടു. ഒരു ചിത്രത്തിൻറെ ശരിയായ ആസ്വാദനത്തിന് തീയേറ്ററുകളിൽ (Theater) തന്നെ റിലീസ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തീയേറ്ററുകൾ തുറക്കാനാകാത്ത സമയത്ത് മാത്രമാണ് ഒടിടി പ്ലാറ്റ്ഫോമുകളെ (OTT Platform) കുറിച്ച് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൻറെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മറക്കാരിന്റെ റിലീസിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം ഉടൻ തന്നെ തയ്യാറാകുമെന്നും അറിയിച്ചു.
മരക്കാർ അറബികടലിന്റെ സിംഹം (Marakkar Arabikadalinte Simham) തിയേറ്ററിൽ (Theater) റിലീസ് ചെയ്യുമോ, ഒടിടിയിൽ (OTT)റിലീസ് ചെയ്യുമോയെന്ന് നാളെ തീരുമാനിക്കും. ചിത്രത്തിൻറെ റിലീസിനെ കുറിച്ച് ചർച്ച ചെയ്യാൻ ഫിയോക്ക് (FEUOK)നാളെ അടിയന്തര യോഗം ചേരും. ചിത്രത്തിന്റെ റിലീസിനായി നിരവധി ഉപാധികൾ നിർമ്മാതാക്കൾ മുന്നോട്ട് വെക്കുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകൾ ചിത്രത്തിന് വിട്ട് നൽകണം എന്നത് ഉൾപ്പെടയുള്ള ഉപാധികളാണ് നിർമ്മാതാക്കൾ തിയേറ്റർ റിലീസിന് മുന്നോട്ട് വെക്കുന്നത്. മരക്കാരിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് ചിത്രത്തിൻറെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു.
ALSO READ: Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്
എന്നാൽ ഇതിനെ തുടർന്ന് അടിയന്തര ഇടപടൽ വേണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തെ തുടർന്നാണ് ഫിലിം ചേംബർ വിഷയത്തിൽ ഇടപ്പെട്ടത്. കൂടാതെ ചേംബർ പ്രസിഡണ്ട് ജി.സുരേഷ്കുമാർ മോഹൻലാലും ആൻറണി പെരുമ്പാവൂരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നാളെ ഫിയോക്കുമായി യോഗം ചേരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...