ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിലെ വൈദികര്‍ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫാദർ സോണി വർഗീസ് എന്ന പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വെച്ച് കണ്ടിട്ടുണ്ട്. അവരെ കുമ്പസരിപ്പിച്ചിട്ടുണ്ടോ എന്ന്‍ ഓര്‍മ്മയില്ലെന്നും ഫാ. ജോബ് മാത്യൂ പറഞ്ഞു.
വിവാഹ പൂര്‍വ്വ ബന്ധം കുംബസരിക്കുമ്പോള്‍ വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് യുവാവിന്‍റെ പരാതി.