ഈ സാഹചര്യത്തില്‍ കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെടിപ്പടർപ്പുകൾ, മരച്ചില്ലകൾ, വൈദ്യുതി തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റു നിർമ്മിതികൾ എന്നിവയുടെ ചിത്രങ്ങൾ ജനങ്ങൾക്ക് ഫോട്ടോയെടുത്ത് ഓഫീസർമാർക്ക് അയക്കാവുന്നതാണ്
കാട്ടുപാതയിലൂടെ മണിക്കൂറുകൾ സഞ്ചരിച്ചാണ് ഈ വനവാസികൾ ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് തൊട്ടടുത്ത ടൗണായ കുട്ടമ്പുഴയിലെത്തുന്നത്. ശക്തമായ മഴ പെയ്താൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിൽ തിരിച്ചെത്തണമെങ്കിൽ പുഴയിലെ വെള്ളം കുറയുന്നതു വരെ കാത്തിരിക്കേണ്ടി വരും.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്
എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട് എങ്കിലും മഴ കൂടുതൽ കടുക്കാൻ സാധ്യതയുള്ള മലപ്പുറം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസേന നൂറുകണക്കിന് ആൾക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നു പോകുന്നത്.മൂക്ക് ചൊത്താതെ ഇവിടെ നിൽക്കുവാനൊ നടക്കുവാനൊ പറ്റാത്ത അവസ്ഥയിലാണ്.മാലിന്യം ഭക്ഷിക്കാനെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മാലിന്യം ഭക്ഷിച്ച ശേഷം സമീപത്തുള്ള കിണറുകളിൽ അവശിഷ്ടം ഇടുന്നതിനാൽ കിണറുകളിലെ ജലം കുടിക്കുവാൻ പറ്റാത്ത സഹചര്യമാണ് നിലവിലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.