കുട്ടനാട്ടിൽ വൈക്കോൽ വിൽപ്പന പ്രതിസന്ധിയിൽ; കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴ

വേനൽ മഴയിൽ വെള്ളം കയറി വൈക്കോൽ  മുഴുവൻ കുതിർന്നതാണ് പ്രതിസന്ധിക്ക് കാരണം

Written by - Zee Malayalam News Desk | Last Updated : May 10, 2022, 04:27 PM IST
  • വൈക്കോലിന് 250 മുതൽ 300 രൂപ വരെയാണ് വില
  • വലിയ അളവ് വൈക്കോൽ ചീഞ്ഞു പോവുകയും ചെയ്തു
  • കൊയ്തു കഴിഞ്ഞാൽ കുട്ടനാടൻ പാടങ്ങളിൽ വൈക്കോൽ ആവശ്യക്കാർ ഏറെയുണ്ടാവാറുണ്ട്
കുട്ടനാട്ടിൽ വൈക്കോൽ വിൽപ്പന പ്രതിസന്ധിയിൽ; കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴ

ആവശ്യക്കാർ ഏറെയുണ്ടായിട്ടും കുട്ടനാട്ടിൽ വൈക്കോൽ  വിൽപ്പന പ്രതിസന്ധിയിൽ. വേനൽ മഴയിൽ വെള്ളം കയറി വൈക്കോൽ  മുഴുവൻ കുതിർന്നതാണ് പ്രതിസന്ധിക്ക് കാരണം.

കൊയ്തു കഴിഞ്ഞാൽ കുട്ടനാടൻ പാടങ്ങളിൽ വൈക്കോൽ ആവശ്യക്കാർ ഏറെയുണ്ടാവാറുണ്ട്. കേരളത്തിന് പുറത്തേക്ക് വരെ കച്ചി കയറ്റി അയക്കാറുണ്ട്. എന്നാൽ ഈ വർഷം ആവശ്യക്കാർ ഉണ്ടായിട്ടും നൽകാൻ വൈക്കോൽ ഇല്ലാത്ത അവസ്ഥയാണ് കുട്ടനാട്ടിൽ. വേനൽ മഴയിൽ വൈക്കോൽ  മുഴുവൻ കുതിർന്നതാണ് പ്രതിസന്ധിക്ക് കാരണം. വലിയ അളവ് വൈക്കോൽ  ചീഞ്ഞു പോവുകയും ചെയ്തു. 

30 കിലോഗ്രാം തൂക്കം വരുന്ന ഒരു കെട്ട് വൈക്കോലിന് 250 മുതൽ 300 രൂപ വരെയാണ് വില. ദൗർലഭ്യത മൂലം ആവശ്യക്കാർക്ക് കൂടിയ തുകയ്ക്ക് വൈക്കോൽ  വാങ്ങേണ്ട ഗതികേടും ഉണ്ടാവുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News