ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണിത്. 36 മനോഹരമായ ദ്വീപുകളും ജലാശയങ്ങളും പച്ചപ്പും കൊണ്ട് സമ്പന്നമായ ലക്ഷദ്വീപ് ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. എന്നാൽ ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് മുമ്പ് ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലക്ഷദ്വീപ് സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അതിനാൽ, ലക്ഷദ്വീപിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
എങ്ങനെ പെർമിറ്റ് ലഭിക്കും?
അവിടെ താമസമില്ലാത്ത ആളുകൾക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ യോഗ്യതയുള്ള അധികാരി നൽകുന്ന പെർമിറ്റ് നേടിയിരിക്കണം.
പെർമിറ്റ് ലഭിക്കാൻ, നിങ്ങൾക്ക് ഇ-പെർമിറ്റ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. https://epermit.utl.gov.in/pages/signup എന്ന ലിങ്കിൽ ലക്ഷദ്വീപ് തിരഞ്ഞെടുത്ത് ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് രേഖകൾ സമർപ്പിക്കുക. ഏകദേശം 15 ദിവസമാണ് പെർമിറ്റ് ലഭിക്കാൻ ആവശ്യമായി വരുന്നത്.
ലക്ഷദ്വീപ് സന്ദർശിക്കാൻ പെർമിറ്റ് ലഭിക്കുന്നത് ഓഫ്‌ലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകാം. അല്ലെങ്കിൽ കവരത്തിയിലുള്ള ജില്ലാ കളക്ടർ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ശേഖരിക്കാം. തുടർന്ന് ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ, യാത്രാ തെളിവ്, ഹോട്ടൽ ബുക്കിംഗ് പ്രൂഫ് തുടങ്ങിയ ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് കളക്ടറുടെ ഓഫീസിൽ സമർപ്പിക്കുക.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവയുൾപ്പെടെയുള്ള ചില ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലക്ഷദ്വീപിലേക്ക് നേരിട്ട് വിമാന സർവീസ് ഉണ്ട്. അതിനാൽ, ഗതാഗത മാർഗ്ഗം കൃത്യമായി തിരഞ്ഞെടുക്കുക. സർക്കാർ ബീച്ച് ഹട്ടുകൾ മുതൽ പരിസ്ഥിതി സൗഹൃദ കോട്ടേജുകൾ, ചില പ്രദേശങ്ങളിൽ സ്വകാര്യ റിസോർട്ടുകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ താമസിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.