മൃഗങ്ങൾ എന്നും നമുക്കൊരു കൗതുകമാണ്. സോഷ്യൽ മീഡിയയിലും മൃഗങ്ങളുടേതായി എത്തുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് ട്രെന്റിങ്ങ് ആയി മാറാരുള്ളത്. വീട്ടിൽ വളർത്തുന്ന മൃഗങ്ങൽ മുതൽ വന്യ മൃഗങ്ങളുടെ അപൂർവ്വമായ വീഡിയോകൾ കാണൻ വരെ ആളുകൾക്ക് വലിയ താൽപര്യമാണ്. അത്തരത്തിൽ ഒരു ചിമ്പാൻസിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതകാലം മുഴുവൻ ഒരു ലാബിലെ പരീക്ഷണ ശാലയിൽ കഴിഞ്ഞ ചിമ്പാൻസി 28 വർഷങ്ങൾക്ക് ശേഷം ആകാശം കാണുമ്പോഴുള്ള അതിന്റെ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്.
വാനില എന്ന് വിളിപ്പേരുള്ള പെൺ ചിമ്പാൻസിയാണ് ന്യൂയോർക്കിലെ ലാബോറട്ടറി ഫോർ എക്‌സ്‌പെരിമെന്റൽ മെഡിസിൻ ആൻഡ് സർജറി ഇൻ പ്രൈമേറ്റ്‌സിൽ (എൽഇഎംഎസ്‌ഐപി) 28 വർഷത്തോളം കഴിഞ്ഞത്. ലബോറട്ടറിയിലെ അഞ്ച് അടിയുള്ള ഇടുങ്ങിയ കൂട്ടിൽ പുറം ലോകം കാണാതെയായിരുന്നു ഇത്ര നാളും അത് കഴിഞ്ഞത്. ലാബുകളിലെ കൂടിന്റെ സ്ഥലപരിമിധി മൂലം അവിടെ നിന്നും ഫ്‌ളോറിഡയിലുള്ള സേവ് ദി ചിമ്പ്സ് സാങ്ച്വറിയിൽ വാനിലയെ എത്തിച്ചപ്പോഴുള്ള വീഡിയോ ആണ് വൈറലായത്. വാനില ആദ്യമായി ആകാശക്കാഴ്ച കാണുന്നത് ഫ്‌ളോറിഡയിലെത്തിയ ശേഷമാണ്. വിശാലമായ ആകാശത്തെ മതിമറന്ന് ആസ്വദിക്കുന്ന വാനിലയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്. കൂടിന്റെ കതകിൽ ഇരുന്നുകൊണ്ട് കൗതുകത്തോടെ ആകാശം കാണുന്ന വാനിലയെ വീഡിയോയിൽ കാണാം.
Heart-warming moment Vanilla the chimp, 29, explodes with joy when she sees the sky for the first time after being caged her entire life. pic.twitter.com/LYbf7S1lWB
— Carlos Perez (@CarlosP95095856) June 27, 2023
അതിനുപിന്നാലെ തന്റെ മുന്നിലേക്കെത്തിയ ഡ്വെെറ്റ് എന്ന ആൺചിമ്പാൻസിയെ വാനില സന്തോഷത്തിൽ മതിമറന്ന് ആലിംഗനം ചെയ്യുന്നുമുണ്ട്. തുടർന്ന് ആകാശത്തേക്ക് നോക്കുകയും കൗതുകവും ആവേശവും നിറച്ച തന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം. ഷേക്ക്, മാജിക്ക്, ജെഫ്, ഏർണസ്റ്റ തുടങ്ങിയ ആറ് ചിമ്പാൻസികൾക്കൊപ്പമാണ് ഫ്ളോറിഡയിലെ സേവ് ദി ചിമ്പ്സ് സാങ്ച്വറിയിൽ വാനിലയുള്ളത്. ക്വാറന്റീൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നിലവിൽ സാങ്ച്വറിയിൽ ചിമ്പാൻസികളെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്ത് സുരക്ഷിതയായി വാനിലയുണ്ട്. സേവ് ദി ചിമ്പ്‌സിലെ പ്രൈമറ്റോളജിസ്റ്റായ ഡോ.ആൻഡ്രൂ ഹലോരൻ ആണ് വാനിലയെ പുതിയ കൂട്ടിൽ പ്രവേശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്.
പുതിയ പരിസ്ഥിതിയുമായി വാനില പൊരുത്തപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി. സേവ് ദി ചിമ്പ്സ് സാങ്ച്വറിയിൽ 200-ലധികം ചിമ്പാൻസികളാണ് നിലവിൽ ഉള്ളത്. വാനിലയെ ലാബിൽനിന്ന് കാലിഫോർണിയയിലെ വൈൽഡ്‌ലൈഫ് വേസ്റ്റേഷൻ എന്ന വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നത് 1995-ലാണ്. 30 ഓളം ചിമ്പാൻസികളും ഇതിനൊപ്പം വന്യജീവി സങ്കേതത്തിലെത്തി. എന്നാൽ അവിടെയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കൂട്ടിൽ അടയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നു വാനില. 2019-ൽ എല്ലാ വന്യജീവികളെയും കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് (CDFW)
പിന്നീട് രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്ക് മാറ്റി. വൈൽഡ്‌ലൈഫ് വേസ്റ്റേഷന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിനു കാരണമായി മാറിയത്. 2015-ൽ അമേരിക്ക പാസ്സാക്കിയ ഒരു നിയമമാണ് ചിമ്പാൻസികളിൽ ദീർഘനാൾ പഠനം നടത്തിയിരുന്ന ലാബുകൾക്ക് തിരിച്ചടിയായി മാറിയത്. ലാബുകളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ചിമ്പാൻസികളെ ഉപയോഗിക്കരുതെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. തുടർന്ന് രാജ്യത്തെ വിവിധ ലാബോറട്ടറികളിൽ നിന്ന് ചിമ്പാൻസികൾ വിവിധ വന്യജീവി സങ്കേതങ്ങളിലെത്തി. അതിനാൽ പുതിയ ചിമ്പാൻസികളെ പാർപ്പിക്കാൻ സ്ഥലപരിമിതി ഒരു പ്രധാന വെല്ലുവിളിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...