Titan: ടൈറ്റനിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്

Human remains recovered from titan: 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 10:38 AM IST
  • ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
  • 111 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് വേണ്ടിയാണ് 5 പേർ അടങ്ങുന്ന സംഘം ടൈറ്റാൻ ‌എന്ന സമുദ്ര പേടകത്തിൽ പോയത്.
Titan: ടൈറ്റനിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്

വാഷിങ്ടൻ: ആഴക്കടലിൽ നിന്നും പൊട്ടിത്തെറിച്ച ടൈറ്റാന്റെ അവശിഷ്ടങ്ങിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ നിന്നാണ് ടൈറ്റനിൽനിന്നു മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത്. 111 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് വേണ്ടിയാണ് 5 പേർ അടങ്ങുന്ന സംഘം ടൈറ്റാൻ ‌എന്ന സമുദ്ര പേടകത്തിൽ പോയത്. എന്നാൽ ആഴക്കടലിൽ എത്തിയ പേടകം ഉൾവലിഞ്ഞു പൊട്ടിത്തെറിക്കുകയായിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ അകലെനിന്നാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.അതേസമയം ടൈറ്റൻ അപകടം സംബന്ധിച്ച് ഇനിയും അന്വേഷണങ്ങൾ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ജേസൺ ന്യൂബർ പ്രതികരിച്ചു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനായി അവശിഷ്ടങ്ങൾ കൂടുതൽ വിശകലനം ചെയ്യുന്നതിനു വേണ്ടി യുഎസ് തുറമുഖത്തേക്ക് എത്തിക്കുമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.  

ALSO READ: ഇനിയും തീരാത്ത കൗതുകം! ടൈറ്റാനിക്ക് കാണാൻ മനുഷ്യൻ ഇനിയും ആഴക്കടൽ താണ്ടുമോ ?

പേടകത്തിന്റെ മുൻ‍‍‍‍‍‍‍‍‍‍‍‍‍‍ഭാഗം ഉള്‍‍‍‍‍‍‍‍‍‍‍പ്പെടെയുള്ള ഭാഗങ്ങളായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ആഴക്കടലിലെ സമ്മർദ്ധം താങ്ങാൻ സാധിക്കാതെ പേടകം ഉൾവലിഞ്ഞു പൊട്ടിയെന്നാണ് നിഗമനം. ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ടൈറ്റന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പേടകത്തിന്റെ അവശിഷ്‍ടങ്ങൾ സമുദ്രോപരിതലത്തിൽ എത്തിച്ചതോടെ ദൗത്യം പൂർത്തിയാക്കിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ‌ ലഭിക്കുകയായിരുന്നു. ജൂൺ 18നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി അഞ്ചുപേരടങ്ങുന്ന സംഘം ടൈറ്റനിൽ യാത്ര തിരിച്ചത്. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മദർ ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News