ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല; ഉക്രൈന്‍ ഗായികയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചു

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല, എന്ന പരസ്യവാചകം ഒരു അഭിനന്ദനമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കാഴ്ചയില്‍ പ്രായം തോന്നിച്ചില്ലെങ്കില്‍ ചിലപ്പോഴെങ്കിലും പുലിവാല് പിടിക്കുമെന്ന് ഉക്രൈന്‍ ഗായികയായ നതാലിയ പറയും. പാസ്പോര്‍ട്ടിലെ ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ പ്രായം കുറവേ നേരില്‍ കാണുമ്പോള്‍ തോന്നുന്നൂള്ളൂ എന്ന കാരണം പറഞ്ഞാണ് നതാലിയയെ തുര്‍ക്കി എര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചത്. 

Last Updated : Sep 27, 2017, 05:23 PM IST
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല; ഉക്രൈന്‍ ഗായികയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചു

ന്യൂയോര്‍ക്ക്: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല, എന്ന പരസ്യവാചകം ഒരു അഭിനന്ദനമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കാഴ്ചയില്‍ പ്രായം തോന്നിച്ചില്ലെങ്കില്‍ ചിലപ്പോഴെങ്കിലും പുലിവാല് പിടിക്കുമെന്ന് ഉക്രൈന്‍ ഗായികയായ നതാലിയ പറയും. പാസ്പോര്‍ട്ടിലെ ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ പ്രായം കുറവേ നേരില്‍ കാണുമ്പോള്‍ തോന്നുന്നൂള്ളൂ എന്ന കാരണം പറഞ്ഞാണ് നതാലിയയെ തുര്‍ക്കി എര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചത്. 

ലാമ എന്ന പേരില്‍ പ്രശസ്തയായ ഉക്രൈന്‍ ഗായിക നതാലിയയാണ് കാഴ്ചയില്‍ പ്രായം കുറവ് തോന്നിച്ചതിന്‍റെ പേരില്‍ വെട്ടിലായത്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തുര്‍ക്കി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു നതാലിയ. പാസ്പോര്‍ട്ടിലുള്ള ഫോട്ടോയേക്കാള്‍ പ്രായം കുറവ് തോന്നിയതിനാല്‍ വിശദമായ അന്വേഷണത്തിന് നതാലിയക്ക് വിധേയയാകേണ്ടി വന്നു. കാഴ്ചയില്‍ 20 വയസ് മാത്രം തോന്നിച്ചിരുന്ന നതാലിയയുടെ പാസ്പോര്‍ട്ടിലെ പ്രായം 41 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്. മറ്റൊരാളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുകയാണോ എന്ന സംശയത്തിന്‍റെ പേരിലാണ് ഉദ്യോഗസ്ഥര്‍ നതാലിയയെ തടഞ്ഞു വച്ചത്. 

എന്നാല്‍ ഗായികയായ നതാലിയയെ ആരാധകര്‍ തിരിച്ചറിഞ്ഞു. അതോടെ ഉദ്യോഗസ്ഥരുടെയും ആശയക്കുഴപ്പം മാറി. എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചതില്‍ നതാലിയക്ക് ആദ്യം നീരസം തോന്നിയെങ്കിലും കാര്യം അറിഞ്ഞപ്പോള്‍ നീരസം പൊട്ടിച്ചിരിക്ക് വഴി മാറി. ഇതൊരു അംഗീകാരമായി സ്വീകരിക്കുന്നുവെന്ന് ഗായിക പ്രതികരിച്ചു. 

Trending News