''20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് അഞ്ച് പകര്‍ച്ച വ്യാധികള്‍, ഇത് അവസാനിപ്പിക്കണം''

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ടത് അഞ്ചു പകര്‍ച്ചവ്യാധികളാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട്‌ ഒബ്രയന്‍.

Last Updated : May 14, 2020, 06:41 AM IST
''20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന്   അഞ്ച് പകര്‍ച്ച വ്യാധികള്‍, ഇത്   അവസാനിപ്പിക്കണം''

വാഷിംഗ്ടണ്‍: കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ടത് അഞ്ചു പകര്‍ച്ചവ്യാധികളാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട്‌ ഒബ്രയന്‍.

പകര്‍ച്ചവ്യാധികള്‍ തുടരുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കണമെന്നും റോബര്‍ട്ട്‌ പറയുന്നു.

ഇതിനെതിരെ ലോകത്താകമാനമുള്ള ജനങ്ങള്‍ ഉണരണമെന്നും ഇതിനെതിരെ എല്ലാവരും ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനില്‍ നിന്നാണെന്നും അവിടെയുള്ള പരീക്ഷണശാലയോ മാര്‍ക്കറ്റോ ആണ് വൈറസിന്‍റെ ഉറവിട കേന്ദ്രമെന്നതിനു സാഹചര്യതെളിവുകളുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 

ചുമ്മാതാണോ ചൈനയ്ക്കിത്ര കലിപ്പ്; മൂക്കിടിച്ച് പരത്തിയില്ലേ ഇന്ത്യന്‍ ലെഫ്റ്റനന്‍റ്!!

ലോകത്താകമാനം രണ്ടരലക്ഷത്തോളം പേരുടെ ജീവന്‍ കവര്‍ന്ന ഈ പകര്‍ച്ചവ്യാധിയ്ക്ക് പിന്നില്‍ ചൈനയാണെന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു. 

ചൈനയില്‍ നിന്നുമുള്ള ഇത്തരം വൈറസുകളുടെ വ്യാപനം ഇനിയും അംഗീകരിക്കനാകില്ലെന്നു ആഗോളതലത്തില്‍ ചര്‍ച്ച നടക്കുകയാണ്. 

സാര്‍സ്, പക്ഷിപ്പനി, പന്നിപ്പനി, കൊറോണ ഉള്‍പ്പടെ അഞ്ചു പകര്‍ച്ച വ്യാധികളാണ് 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും ഉത്ഭവിച്ചത്. അഞ്ചാമത്തെ പകര്‍ച്ചവ്യാധി ഏതാണെന്ന് റോബര്‍ട്ട്‌ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

ചൈനയെ സഹായിക്കാന്‍ ആരോഗ്യ വിദഗ്തരെ അയക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം ചൈന നിരസിച്ചതായും റോബര്‍ട്ട്‌ വെളിപ്പെടുത്തി.  

Trending News