Pakistani MP Maulana Salahuddin Ayubi : പ്രായം 60ത്, കല്യാണം കഴിച്ചത് 14കാരിയെ

Balochistan സ്വദേശിനിയായ പെൺക്കുട്ടിയെയാണ് ഏകദേശം അറുപതോളം പ്രായവരുന്ന സലാഹുദ്ദീൻ വിവാഹം ചെയ്തിരിക്കുന്നത്. പാകിസ്ഥാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു NGO നൽകിയ പരാതിയിൽ മേലാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 10:06 PM IST
  • Balochistan സ്വദേശിനിയായ പെൺക്കുട്ടിയെയാണ് ഏകദേശം അറുപതോളം പ്രായവരുന്ന സലാഹുദ്ദീൻ വിവാഹം ചെയ്തിരിക്കുന്നത്.
  • പാകിസ്ഥാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു NGO നൽകിയ പരാതിയിൽ മേലാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിക്കുന്നത്.
  • എന്നാൽ പരാതിയെ തുടർന്ന് പെൺക്കുട്ടിയുടെ വീട്ടിൽ അന്വേഷണത്തിനായി എത്തിയ പൊലീസുകാരോട് പെൺക്കുട്ടിയുടെ അച്ഛൻ പതിനാല് കാരിയുടെ വിവാഹം കഴിഞ്ഞിട്ടില്ലയെന്ന് അറിയിച്ചു
  • സലാഹുദ്ദീനും പെൺക്കൂട്ടിയും തമ്മിൽ നിക്കാഹ് മാത്രമാണ് നടത്തിയതെന്നും വിവാഹം ഇതുവരെ നടത്തിട്ടില്ല
Pakistani MP Maulana Salahuddin Ayubi : പ്രായം 60ത്, കല്യാണം കഴിച്ചത് 14കാരിയെ

Islamabad : Pakistan ദേശീയ അസംബ്ലി അം​ഗവും Jamiat Ulema-e-Islam സംഘടന നേതാവുമായ Maulana Salahuddin Ayubi പതിനാലുകാരിയെ വിവാഹം ചെയ്തതിനെ തുടർന്ന് വിവാദത്തിൽ. Balochistan സ്വദേശിനിയായ പെൺക്കുട്ടിയെയാണ് ഏകദേശം അറുപതോളം പ്രായവരുന്ന സലാഹുദ്ദീൻ വിവാഹം ചെയ്തിരിക്കുന്നത്. സംഭവം പുറലോകം അറിഞ്ഞതോടെ സലാഹുദ്ദീനെതിരെ പാകിസ്ഥാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

പാകിസ്ഥാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു NGO നൽകിയ പരാതിയിൽ മേലാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിക്കുന്നത്. പാകിസ്ഥാനി മാധ്യമമായ ഡ്വോണിന്റെ റിപ്പോർട്ട് പ്രകാരം ജു​ഘൂറിലെ സർക്കാർ ഹൈ സ്കൂൾ വിദ്യാർഥിനിയെയാണ് എംഎൻഎ അം​ഗമായ സലാഹുദ്ദീൻ വിവാഹം ചെയ്തിരിക്കുന്നത്. സ്കൂളിലെ രേഖകൾ പ്രകാരം പെൺക്കുട്ടിയുടെ ജനന തീയതി 28 ഒക്ടോബർ 2006 ആണ്. ഇതെ തുടർന്നാണ് പെൺക്കുട്ടിയ്ക്ക് കല്യാണത്തിനായുള്ള പ്രായമായിട്ടില്ലെന്ന് കണ്ടെത്തിയത്.

ALSO READ: പാക്‌ അനുകൂല മുദ്രാവാക്യം: യുവതിയെ 14 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു

എന്നാൽ പരാതിയെ തുടർന്ന് പെൺക്കുട്ടിയുടെ വീട്ടിൽ അന്വേഷണത്തിനായി എത്തിയ പൊലീസുകാരോട് പെൺക്കുട്ടിയുടെ അച്ഛൻ പതിനാല് കാരിയുടെ വിവാഹം കഴിഞ്ഞിട്ടില്ലയെന്ന് അറിയിച്ചു. പരാതി പ്രകാരം സലാഹുദ്ദീൻ വിവാഹിതനാണെങ്കിൽ ദേശീയ അസംബ്ലി അം​ഗത്തിന്റെ നാലാമത്തെ കല്യാണമാണിത്. പാകിസ്ഥാനിൽ മതപ്രകാരം നാല് വരെ വിവാഹം കഴിക്കാമെങ്കിലും 16 വയസ്സിന് താഴെയുള്ള പെൺക്കുട്ടികളെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. 

ALSO READ: പാക്‌ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സംശയം; കനത്ത ജാഗ്രതയില്‍ ഗുജറാത്ത് തീരം

പാക് ഓബ്സേർവർ എന്ന് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സലാഹുദ്ദീനും പെൺക്കൂട്ടിയും തമ്മിൽ നിക്കാഹ് മാത്രമാണ് നടത്തിയതെന്നും വിവാഹം ഇതുവരെ നടത്തിട്ടില്ലെന്നുമാണ്. അതേസമയം പെൺക്കൂട്ടിയുടെ വയസ് 16 തികയാതെ സലാഹുദ്ദീന്റെ വീട്ടിലേക്ക് അയക്കില്ലെന്ന് പതിനാലുകാരിയുടെ പിതാവ് പ്രദേശിക അധികാരകളെ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News