US Music Festival | അമേരിക്കയിൽ സം​ഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു

ടെക്സസിലെ ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് ഫെസ്റ്റിവലിൽ ട്രാവിസ് സ്ക്കോട്സിന്റെ പരിപാടിക്കിടെയായിരുന്നു അപകടം

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 02:07 PM IST
  • തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു
  • മുന്നൂറോളം പേർക്ക് പരിക്കേറ്റു
  • ടെക്സസിലെ ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് ഫെസ്റ്റിവലിൽ ട്രാവിസ് സ്ക്കോട്സിന്റെ പരിപാടിക്കിടെയായിരുന്നു അപകടം
  • ആൾക്കൂട്ടം സ്റ്റേജിന്റെ മുൻഭാഗത്തേക്ക് തിങ്ങിക്കൂടിയതാണ് അപകടത്തിന് കാരണമായതെന്ന് ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന പറഞ്ഞു
US Music Festival | അമേരിക്കയിൽ സം​ഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു

ഹൂസ്റ്റൺ: യുഎസിൽ (US) ആസ്ട്രോവേൾഡ് സംഗീതോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു (Death). മുന്നൂറോളം പേർക്ക് പരിക്കേറ്റു. ടെക്സസിലെ ഹൂസ്റ്റണിൽ ആസ്ട്രോവേൾഡ് ഫെസ്റ്റിവലിൽ (Music festival) ട്രാവിസ് സ്ക്കോട്സിന്റെ പരിപാടിക്കിടെയായിരുന്നു അപകടം.

സംഭവത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആൾക്കൂട്ടം സ്റ്റേജിന്റെ മുൻഭാഗത്തേക്ക് തിങ്ങിക്കൂടിയതാണ് അപകടത്തിന് കാരണമായതെന്ന് ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ALSO READ: Pentagon | അരുണാചൽ അതിർത്തിയിൽ 100 വീടുകളുള്ള ​ഗ്രാമം നിർമിച്ച് ചൈന; റിപ്പോർട്ടുകൾ ശരിവച്ച് യുഎസ് പ്രതിരോധ റിപ്പോർട്ട്

എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാകുന്നതുവരെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയില്ല. 17 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 11 പേർക്കും ഹൃദയാഘാതം ഉണ്ടായി. ഇവരിൽ എട്ട് പേർ മരിച്ചു.

മുന്നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 9.15ഓടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് സം​ഗീതപരിപാടി നിർത്തിവച്ചതായും അധിക‍ൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News