UK Corona Virus Mutant Strain: UK - India വിമാനങ്ങളുടെ യാത്രാ നിയന്ത്രണം February 14-വരെ നീട്ടി

ഡിസംബർ 22, 2020 ൽ  ഇന്ത്യ-യുകെ വിമാനങ്ങൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു   ആഴ്ചയിൽ 30 വിമാന സർവീസുകൾക്ക് മാത്രമേ അനുമതി നൽകൂ.

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 11:19 AM IST
  • ഡിസംബർ 22, 2020 ൽ ഇന്ത്യ-യുകെ വിമാനങ്ങൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു
  • ആഴ്ചയിൽ 30 വിമാന സർവീസുകൾക്ക് മാത്രമേ അനുമതി നൽകൂ.
  • അതിൽ 15 എണ്ണം ഇന്ത്യൻ വിമാനങ്ങളും 15 എണ്ണം ബ്രിട്ടീഷ് വിമാനങ്ങളുമായിരിക്കും.
  • 153 പേർക്ക് പുതിയ വകഭേദം സംഭവിച്ച കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗബാധയും സ്ഥിരീകരിച്ചു.
UK Corona Virus Mutant Strain: UK - India വിമാനങ്ങളുടെ യാത്രാ നിയന്ത്രണം February 14-വരെ നീട്ടി
New Delhiകൊറോണ വൈറസിന്റെ പുതിയ വകഭേദം മൂലമുണ്ടാകുന്ന രോഗബാധിതരുടെ എണ്ണം യുകെയിൽ (UK)  വർധിച്ച് വരുന്നതിനാൽ ഇന്ത്യ-യുകെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണം ഫെബ്രുവരി 14, 2021 വരെ നീട്ടി. ഡിസംബർ 22, 2020 ൽ  ഇന്ത്യ-യുകെ വിമാനങ്ങൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജനുവരി 6ന് നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
DGCA പത്രക്കുറിപ്പ് വഴിയാണ് ഈ വിവരം പുറത്ത്‌വിട്ടത്. മറ്റ് കോവിഡ് (Covid 19) നിയമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും, യുകെയിൽ നിന്ന് ഇന്ത്യയിലെത്താൻ DGCAയുടെ അനുമതിക്കായി ബബിൾ ഷെഡ്യുളോട് കൂടിയ അപേക്ഷ നൽകണമെന്നും അറിയിച്ചു.
 
 
യാത്രാ നിയന്ത്രങ്ങളെന്നാൽ പൂർണമായ യാത്രാവിലക്കല്ല. പക്ഷെ വളരെ കുറച്ച്‌ വിമങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളു. ആഴ്ചയിൽ 30 വിമാന സർവീസുകൾക്ക് മാത്രമേ അനുമതി നൽകൂ. അതിൽ 15 എണ്ണം ഇന്ത്യൻ വിമാനങ്ങളും 15 എണ്ണം ബ്രിട്ടീഷ് വിമാനങ്ങളുമായിരിക്കും. ഇപ്പോൾ ബ്രിട്ടനിൽ നിന്ന്  New Delhi, Mumbai, Hyderabad, Bengaluru എന്നീ എയർ പോർട്ടുകളിൽ നിന്ന് മാത്രമേ സർവീസ് അനുവദിച്ചിട്ടുള്ളു. 
 
 
അതേസമയം ഇന്ത്യയിൽ 11,666 പേർക്ക് പുതുതായി കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും 123 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിൽ 70% രോഗികളും മഹാരാഷ്ട്രയിലും കേരളത്തിലും (Kerala) നിന്നാണ്. 153 പേർക്ക് പുതിയ വകഭേദം സംഭവിച്ച കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗബാധയും സ്ഥിരീകരിച്ചു. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News