Viral Video: ട്രക്കിന് പിന്നാലെ പാഞ്ഞ് കൂറ്റൻ രാജവെമ്പാല; ദൃശ്യങ്ങൾ വൈറൽ

Giant King Cobra Video: ട്രക്കിനു പിന്നാലെ അതിവേ​ഗത്തിൽ പായുന്ന രാജവെമ്പാലയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 03:56 PM IST
  • ലോകത്തിൽ തന്നെ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ
  • രാജവെമ്പാല നാല് തരത്തിലുള്ളവയുണ്ടെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്
  • രാജവെമ്പാലകൾ പ്രധാനമായും ഭക്ഷണമാക്കുന്നത് മറ്റ് പാമ്പുകളെത്തന്നെയാണെന്ന പ്രത്യേകതയുമുണ്ട്
Viral Video: ട്രക്കിന് പിന്നാലെ പാഞ്ഞ് കൂറ്റൻ രാജവെമ്പാല; ദൃശ്യങ്ങൾ വൈറൽ

പലർക്കും പാമ്പുകളെ വളരെ പേടിയാണ്. എന്നാൽ, ഇവയുടെ ദൃശ്യങ്ങൾ കാണാൻ താൽപര്യമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയെ വിഷപ്പാമ്പുകളിലൊന്നാണ് രാജവെമ്പാലകൾ. തെക്കു കിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും കാടുകളിലാണ് രാജവെമ്പാലകൾ കൂടുതലായും കാണപ്പെടുന്നത്. ട്രക്കിനു പിന്നാലെ അതിവേ​ഗത്തിൽ പായുന്ന രാജവെമ്പാലയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

റോഡിന് സമീപത്തെ കാടുകൾ മൂടിക്കിടക്കുന്ന പ്രദേശത്തു നിന്ന് പാഞ്ഞെത്തിയ രാജവെമ്പാല റോഡിലൂടെ പോകുന്ന ഒരു വാഹനത്തിന് പിന്നാലെ അതിവേ​ഗത്തിൽ പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എണ്ണപ്പനകൾ നിറഞ്ഞു നിൽക്കുന്ന തോട്ടത്തിനുള്ളിൽ നിന്നാണ് രാജവെമ്പാല റോഡിലേക്ക് കയറിവരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mike Holston (@therealtarzann)

ദി റിയൽ ടാർസൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഈ ദൃശ്യം കണ്ടു. ലോകത്തിൽ തന്നെ ഏറ്റവും നീളമുള്ള വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. രാജവെമ്പാല നാല് തരത്തിലുള്ളവയുണ്ടെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. രാജവെമ്പാലകൾ പ്രധാനമായും ഭക്ഷണമാക്കുന്നത് മറ്റ് പാമ്പുകളെത്തന്നെയാണെന്ന പ്രത്യേകതയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News