US President Joe Biden ധനികരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു

നികുതി വർധനവിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ സംരക്ഷണത്തിനും, കുട്ടികളുടെ പഠനത്തിനും, തൊഴിലാളികളുടെ ശമ്പളത്തോട് കൂടിയുള്ള അവധിക്കുമായി ഉപയോഗിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 11:39 AM IST
  • പുതിയ പദ്ധതി ആരംഭിക്കുന്നതോടെ അമേരിക്കയ്ക്ക് നികുതിയിനത്തിൽ ലഭിക്കുന്ന തുകയിൽ വൻ വർധനയുണ്ടാകും.
  • നികുതി വർധനവിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ സംരക്ഷണത്തിനും, കുട്ടികളുടെ പഠനത്തിനും, തൊഴിലാളികളുടെ ശമ്പളത്തോട് കൂടിയുള്ള അവധിക്കുമായി ഉപയോഗിക്കും.
  • പുതിയ നിയമം ഏറ്റവും കൂടിയ നികുതി സ്ളാബ് 37 ശതമാനത്തിൽ നിന്ന് 39.6 ശതമാനത്തിലേക്ക് ഉയർത്തും.
  • ഇതോട് കൂടി 1 മില്യണിൽ കൂടുതൽ വരുമാനമുള്ള ആളുകൾ 39.6 ശതമാനം നികുതി നൽകണം.
US President Joe Biden ധനികരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയിലെ (United States Of America) ഏറ്റവും ധനികരായവരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ പദ്ധതി ആരംഭിക്കുന്നതോടെ അമേരിക്കയ്ക്ക് നികുതിയിനത്തിൽ ലഭിക്കുന്ന തുകയിൽ വൻ വർധനയുണ്ടാകും. നികുതി വർധനവിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ സംരക്ഷണത്തിനും, കുട്ടികളുടെ പഠനത്തിനും, തൊഴിലാളികളുടെ ശമ്പളത്തോട് കൂടിയുള്ള അവധിക്കുമായി ഉപയോഗിക്കും.

അമേരിക്കയിലെ ധനികരും വലിയ കമ്പനികളും കൂടുതൽ നികുതി (Tax) രാജ്യത്തിന് നൽകുന്ന രീതിയിലേക്ക് രാജ്യത്തിൻറെ നികുതി വ്യവസ്ഥയെ കൊണ്ട് വരാനുള്ള പരീക്ഷണത്തിന്റെ ഭാഗമായി ആണ് പുതിയ പരിഷ്‌ക്കരണം. പുതിയ നിയമം ഏറ്റവും കൂടിയ നികുതി സ്ളാബ് 37 ശതമാനത്തിൽ നിന്ന് 39.6 ശതമാനത്തിലേക്ക് ഉയർത്തും. ഇതോട് കൂടി 1 മില്യണിൽ കൂടുതൽ വരുമാനമുള്ള ആളുകൾ 39.6 ശതമാനം നികുതി നൽകണം.

ALSO READ: Russia-Ukraine Border Crisis : കരിങ്കടലിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാനുള്ള റഷ്യയുടെ തീരുമാനം ഉക്രെനിയൻ തുറമുഖങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുത്തുമെന്ന് അമേരിക്ക

നിക്ഷേപ നേട്ടങ്ങളുടെ ഏറ്റവും ഉയർന്ന നികുതി നിരക്കാണിത്. രണ്ടാം ലോക മഹായുദ്ധത്തിനു (World War) ശേഷം ഈ നിരക്ക് 33.8 ശതമാനത്തിൽ കൂടുതൽ ഉയർന്നിട്ടില്ല. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വാൾ സ്ട്രീറ്റിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ബെഞ്ച് മാർക്കായ S&P 500 പോയിന്റുകളാണ്  ഇടിഞ്ഞത്. ഒരു മാസത്തിൽ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ALSO READ: Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്

നികുതി ഉയർത്താൻ തീരുമാനിച്ചെങ്കിലും ഇനി യുഎസ്‌ കോൺഗ്രസ് പുതിയ പദ്ധതി അംഗീകരിക്കണം. ബൈഡന്റെ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് (Democratic Party) യുഎസ്‌ കോൺഗ്രസിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. പുതിയ തീരുമാനത്തിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ALSO READ: Cat Smuggling Drugs: ലഹരി വസ്തുക്കള്‍ കടത്തിയ 'പൂച്ച'യെ തൊണ്ടിസഹിതം പിടികൂടി പോലീസ്

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ബുധനാഴ്ച്ച പ്രസിഡന്റ് ബൈഡൻ (Joe Biden) യുഎസ് കോൺഗ്രസിനെ അതിസംബോധന ചെയ്‌ത്‌ സംസാരിക്കുമ്പോൾ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ വരുന്ന ദിവസങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News