കൂടിൽ നിന്ന് പുറത്തെടുത്തതെയുള്ളു; ഉടമയെ കൊല്ലാൻ നോക്കുന്ന പാമ്പ്

ചില്ല് കൂട്ടിൽ കിടക്കുന്ന പാമ്പാണ് വീഡിയോയിൽ. കൂട് തുറന്ന് ഉടമസ്ഥൻ പാമ്പിനെ പുറത്തേക്ക് എടുക്കുന്നത് വീഡിയോയിൽ കാണാം

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 12:00 PM IST
  • വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളാണ് കൂടുതൽ വൈറലാകുന്നത്
  • ചില്ല് കൂട്ടിൽ കിടക്കുന്ന പാമ്പാണ് വീഡിയോയിൽ
  • ട്വിറ്ററിൽ വൈറലാണ് ഇത്
കൂടിൽ നിന്ന് പുറത്തെടുത്തതെയുള്ളു; ഉടമയെ കൊല്ലാൻ നോക്കുന്ന പാമ്പ്

Viral Video: അത്ഭുത ഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ .  ഇവിടെ കാണുന്ന ദൃശ്യങ്ങൾ നമുക്ക് മറ്റൊരിടത്തും കാണാൻ കഴിയില്ല.  അത്തരത്തിൽ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒപ്പം കണ്ണു നനയിക്കുന്നതുമായ വീഡിയോകളാണ് ഇവിടെ അധികവും.വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളാണ് കൂടുതൽ വൈറലാകുന്നത് അതിൽ കൂടുതലും പാമ്പാണ് വരുന്നത്.

അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചില്ല് കൂട്ടിൽ കിടക്കുന്ന പാമ്പാണ് വീഡിയോയിൽ. കൂട് തുറന്ന് ഉടമസ്ഥൻ പാമ്പിനെ പുറത്തേക്ക് എടുക്കുന്നത് വീഡിയോയിൽ കാണാം.പൊടുന്നനെ പാമ്പ് ആ സ്ത്രീയുടെ കയ്യിൽ കടിക്കുകയും ചുറ്റി വരിയാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

 

പാമ്പിനെ അഴിക്കാൻ ശ്രമിക്കും തോറും വീണ്ടും വീണ്ടും അത് വരിഞ്ഞ് മുറുക്കുകയാണ്.ഒടുവിൽ അവരുടെ കൈ മുറിഞ്ഞ്  രക്തം ഒഴുകുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിൽ വൈറലാണ് ഇത്. ഗ്രേറ്റ് വീഡിയോസ് എന്ന ട്വിറ്റർ പേജിൽ ഡിസംബർ 5-നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 112.8 k യാണ് വീഡിയോയുടെ കാഴ്ചക്കാർ. 1800 പേരിലധികം വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News