ന്യൂഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ അടൽ ബിഹാരി വാജ്പേയിയോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടി മൗരീഷ്യസ്.
മൗരീഷ്യസ് പ്രധാനമന്ത്രി നല്കിയ നിര്‍ദ്ദേശമനുസരിച്ച്, സൂര്യോദയം മുതല്‍ അസ്തമയം വരെ ഇരു രാജ്യങ്ങളുടെയും പതാകകള്‍ പാതി താഴ്ത്തിക്കെട്ടിയിരുന്നു.
Joining us in our moment of grief! In an unprecedented gesture, the Government of #Mauritius has decided that both Indian and Mauritian flag will fly half-mast on government buildings today as a mark of respect following the sad demise of former PM Vajpayee. pic.twitter.com/qn8ZA38tT2
— Raveesh Kumar (@MEAIndia) August 17, 2018
ന്യൂഡല്‍ഹിയിലുള്ള പല എംബസ്സികളും ഹൈക്കമ്മീഷനുകളും വാജ്പേയിയോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടിയിരുന്നു.
കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ അദ്ദേഹത്തിന്റെ ആറ് എ കൃഷ്ണമേനോന് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
മുന്‍പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.