Kabul Blast: അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; 30 പേർ മരണമടഞ്ഞു

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ വിദ്യാർത്ഥികളുണ്ടോ എന്നതിൽ വ്യക്തതയില്ല.   

Written by - Zee Malayalam News Desk | Last Updated : May 8, 2021, 11:34 PM IST
  • അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം.
  • കാബൂളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്‌കൂളിന് സമീപമാണ് ബോംബ് സ്‌ഫോടനം
  • ആക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു
Kabul Blast: അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; 30 പേർ മരണമടഞ്ഞു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം.  തലസ്ഥാനമായ കാബൂളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്‌കൂളിന് സമീപമാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. 

 

 

ആക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ വിദ്യാർത്ഥികളുണ്ടോ എന്നതിൽ വ്യക്തതയില്ല.  എന്നാൽ പരിക്കേറ്റവരിൽ ഏറെയും വിദ്യാർത്ഥികളാണ്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: Covid19 Crisis: നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി PM Modi 

വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. മർക്കിയിലെ സയ്യദ് അൽ-ഷുഹാദ ഹൈസ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർത്ഥികളെ ഉന്നമിട്ടായിരുന്നു ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.  

അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം പിന്മാറുകയാണെന്ന് അറിയിച്ചതിനെ തുടർന്ന് ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.  അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണ് ഈ ആക്രമണമെന്നാണ് വിദഗ്ധർ പറയുന്നത്.  ഈദുൽ ഫിത്തർ അടുത്ത ഈ സമായത്തുണ്ടായ ദാരുന്നസംഭവം വളരെയധികം ദുഖകരമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News