Refugees | ബ്രിട്ടീഷ് ചാനലിൽ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 31 പേർ മരിച്ചു

ബോട്ടിൽ 34 പേർ ഉണ്ടായിരുന്നതായി കരുതുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 31 മൃതദേഹങ്ങൾ കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 02:03 PM IST
  • ഫ്രാൻസും ബ്രിട്ടണും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്
  • മൂന്ന് ഫ്രഞ്ച് പട്രോളിംഗ് ബോട്ടുകളും ഒരു ഫ്രഞ്ച് ഹെലികോപ്റ്ററും ഒരു ബ്രിട്ടീഷ് ഹെലികോപ്റ്ററും ചേർന്ന് തിരച്ചിൽ നടത്തി
  • അഭയാർഥികളെ ബോട്ടിൽ കടത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഡാർമനിൻ വ്യക്തമാക്കി
  • സംഭവത്തിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു
Refugees | ബ്രിട്ടീഷ് ചാനലിൽ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 31 പേർ മരിച്ചു

പാരീസ്: ഇം​ഗ്ലീഷ് ചാനലിൽ അഭയാർഥികൾ (Refugees) സഞ്ചരിച്ച ബോട്ട് മുങ്ങി (Boat accident) 31 പേർ മരിച്ചു. അഭയാർഥികളുമായി ബ്രിട്ടണിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 34 പേർ ഉണ്ടായിരുന്നതായി കരുതുന്നതായി ഫ്രഞ്ച് (France) ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 31 മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടത് ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ചയാണ് അപകടമുണ്ടായത്.

ഫ്രാൻസും ബ്രിട്ടണും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ഫ്രഞ്ച് പട്രോളിംഗ് ബോട്ടുകളും ഒരു ഫ്രഞ്ച് ഹെലികോപ്റ്ററും ഒരു ബ്രിട്ടീഷ് ഹെലികോപ്റ്ററും ചേർന്ന് തിരച്ചിൽ നടത്തി. അഭയാർഥികളെ ബോട്ടിൽ കടത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഡാർമനിൻ വ്യക്തമാക്കി.

ALSO READ: New Zealand Reopening : അടുത്ത വർഷം ഏപ്രിൽ മുതൽ ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്ര അനുവദിക്കും

അഭയാർഥികൾ അനധികൃതമായി അതിർത്തി കടക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും മുൻപ് മുതൽ തന്നെ അഭിപ്രായ വ്യത്യാസത്തിലാണ്. ഇരു സർക്കാരുകളും അഭയാർഥി വിഷയങ്ങളിൽ പരസ്പരം പഴിചാരുന്നത് തുടരുകയാണ്.

സംഭവത്തിൽ അ​ഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇം​ഗ്ലീഷ് ചാനലിലൂടെ സമുദ്രാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇത്രയും വലിയ അപകടം നടക്കുന്നത് ആദ്യമായാണെന്ന് അധികൃതർ പറയുന്നു.

ALSO READ: Afganistan Famine : അഫ്ഗാനിസ്ഥാനിൽ കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് ഐക്യ രാഷ്ട്ര സഭ

അഫ്ഗാനിസ്ഥാൻ, ഇറാഖ്, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്ത് ബ്രിട്ടണിലേക്ക് കടക്കാൻ ശ്രമിക്കുന്നവർ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകട സാധ്യത നിലനിൽക്കേ തന്നെ ചെറിയ ബോട്ടുകളിൽ സമുദ്രാതിർത്തി കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം 25,700-ലധികം ആളുകൾ ചെറിയ ബോട്ടുകളിൽ അപകടകരമായ യാത്ര നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News