ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് മാനസികമായി ഒറ്റപ്പെടുന്നതല്ല! ആരെയും കാണാനാവാതെ മുന്നോട്ടുള്ള വഴി തിരിച്ചറിയാതെ ഇനിയെന്ത് എന്ന് സ്വയം ചോദിക്കുന്ന ഒറ്റപ്പെടൽ. പല അതിജീവന കഥകളിലും ഈ ഒറ്റപ്പെടലിന് ഏറെ സ്വാധീനമുണ്ട്. ആമസോൺ കാടുകളിൽ 4 കുട്ടികൾ 40 ദിവസത്തിലേറെ അകപ്പെട്ടതും അവർ പിന്നീട് രക്ഷപ്പെട്ടതുമൊക്കെ കഴിഞ്ഞ മാസം ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ഇത്തവണ വനത്തിലല്ല മറിച്ച് സമുദ്രത്തിലാണ്. അതും ഭൂമിയിലെ തന്നെ ഏറ്റവും വലിയ സമുദ്രമായ പസിഫിക്കിൽ. ഓസ്‌ട്രേലിയയിലെ സിഡ്‌നി സ്വദേശിയായ ടിം ഷാഡോക്കും വളർത്തുനായയായ ബെല്ലയും ഏപ്രിലിലാണ് മെക്‌സിക്കോയിൽ നിന്നു ബോട്ടുവഴി ഫ്രഞ്ച് പോളിനേഷ്യയിലേക്കു യാത്ര പോയത്.
എന്നാൽ ഇടയ്ക്ക് പസിഫിക് സമുദ്രത്തിൽ ഉടലെടുത്ത ചുഴലിക്കാറ്റിൽ ഇവരുടെ ബോട്ട് തകരാറിലാകുകയും ഇവർ കടലിൽ അകപെടുകയും ചെയ്തു. മെക്‌സിക്കോയിലെ ലാ പാസിൽ നിന്നാണു ഷാഡോക് ആറായിരത്തിലധികം കിലോമീറ്റർ ദൂരം വരുന്ന സാഹസിക യാത്ര ആരംഭിച്ചത്. ചുഴലിക്കാറ്റിൽ ബോട്ടിന്‌റെ ഇലക്ട്രോണിക് സംവിധാനങ്ങൾ പൂർണമായി നശിച്ചു. തുടർന്ന് ഈയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഷാഡോക്കിനെയും നായയെയും രക്ഷിക്കാൻ സാധിച്ചത്. ഷാഡോക്കിനെ കണ്ടെത്തുമ്പോൾ അദ്ദേഹം നന്നേ മെലിഞ്ഞു പോയിരുന്നു.
ALSO READ: വാഗ്‌നർ ഗ്രൂപ്പ് മേധാവി മരിച്ചു? വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ച വ്യാജം; മുൻ യുഎസ് ജനറൽ
താടിയും വളർന്നിരുന്നു. കടലിൽ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് ഷാഡോക് പറയുന്നത്. ചൂണ്ട ഉപയോഗിച്ച് പച്ച മീൻ പിടിച്ചു തിന്നും മഴവെള്ളം കുടിച്ചുമാണ് ജീവൻ നിലനിർത്തിയത്. സമുദ്രത്തിൽ നിന്നും ഷാഡോക്കിനെ രക്ഷിച്ച ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാലക്രമേണ ശാലോഗിന് സാധാരണ വരാനാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...