അമേരിക്കയിൽ വീണ്ടും വെടിവെയ്പ്; കാലിഫോർണിയയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം

ആക്രമണത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Edited by - Roniya Baby | Last Updated : May 16, 2022, 08:48 AM IST
  • തായ്‌വാൻ വംശജരാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു
  • കഴിഞ്ഞദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു
  • സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ടുകയും പരുക്കേൽക്കുകയും ചെയ്ത 11 പേരും കറുത്ത വർഗക്കാരാണ്
  • വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാൽഗിയ പറഞ്ഞു
അമേരിക്കയിൽ വീണ്ടും വെടിവെയ്പ്; കാലിഫോർണിയയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദക്ഷിണ കാലിഫോർണിയയിലെ പ്രസ്‌ബൈറ്റീരിയൻ പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിൽ എത്തിയ ഭൂരിഭാഗം പേരും മുതിർന്ന പൗരന്മാരായിരുന്നു. മരിച്ചയാളും പരിക്കേറ്റവരും മുതിർന്നവരാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്.

തായ്‌വാൻ വംശജരാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. കഴിഞ്ഞദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. 18 വയസുകാരനാണ് സൂപ്പർമാർക്കറ്റിൽ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ന്യൂയോർക്കിലെ ബഫല്ലോയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ടോപ്‌സ് ഫ്രണ്ട്ലി മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിലാണ് 18കാരൻ വെടിവയ്പ്പ് നടത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ചെത്തിയ അക്രമി വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ തൽസമയം ഹെൽമെറ്റിൽ വച്ചിരുന്ന ക്യാമറയിലൂടെ സ്ട്രീം ചെയ്തു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ന്യൂയോർക്ക് സ്വദേശിയായ പേറ്റൺ ജൻ‌റോം ആണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടുകയും പരുക്കേൽക്കുകയും ചെയ്ത 11 പേരും കറുത്ത വർഗക്കാരാണ്. വംശീയ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാൽഗിയ പറഞ്ഞു.

ALSO READ: ഉത്തരകൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 8,20,620 കേസുകൾ

സുരക്ഷാ ജാക്കറ്റുകളും ഹെൽമെറ്റും ധരിച്ചിരുന്നതിനാൽ അക്രമിയെ വെടിവച്ച് വീഴ്ത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. സൂപ്പർ മാർക്കറ്റിന്റെ സുരക്ഷാ ജീവനക്കാരൻ അക്രമിക്ക് നേരെ ആദ്യം വെടിവച്ചിരുന്നു. പിന്നീട് അക്രമി സുരക്ഷാ ജീവനക്കാരനെയും കൊലപ്പെടുത്തി. കൂടുതൽ പൊലീസ് എത്തിയതിനെ തുടർന്നാണ് അക്രമി വെടിവയ്പ്പ് അവസാനിപ്പിച്ചത്. പിന്നീട് പൊലീസ് സൂപ്പർമാർക്കറ്റിലേക്ക് കടന്നപ്പോൾ ഇയാൾ അക്രമി കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. തോക്ക് താഴെ വച്ച് സുരക്ഷാ ജാക്കറ്റുകൾ അഴിച്ചു മാറ്റിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയ ആക്രമണമാണ് നടന്നതെന്നതിനാൽ തന്നെ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബഫല്ലോ മേഖലയിൽ കൂടുതലായും കറുത്ത വർഗക്കാരാണ് താമസിക്കുന്നത്. വെടിവയ്പ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News