ബെവർലി ക്രെസ്റ്റ്: കാലിഫോർണിയയിൽ വീണ്ടും വെടിവെയ്പ്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. സർജന്റ് ലോസ് ഏഞ്ചൽസിലെ ബെവർലി ക്രെസ്റ്റിലാണ് വെടിവെയ്പ് നടന്നതെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഫ്രാങ്ക് പ്രെസിയാഡോ സ്ഥിരീകരിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഏഴ് പേരിൽ നാല് പേർ പുറത്ത് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വെടിവെയ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
അഞ്ച് ദിവസം മുൻപ് കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. എഴുപത്തിരണ്ടുകാരനായ ഹുയു കാൻ ട്രാൻ ആണ് വെടിവയ്പ് നടത്തിയത്. പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്മാരും കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് വളഞ്ഞതിനെ തുടർന്ന് അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ടവെടിവയ്പിലെ പ്രതി, പോലീസുകാർ വളഞ്ഞതിന് ശേഷം വാനിൽ വച്ച് സ്വയം വെടിയുതിർത്ത് മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഈ മാസം കാലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ വെടിവെയ്പാണിത്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം, 2022-ൽ യുഎസ് 600-ലധികം കൂട്ട വെടിവയ്പുകൾ രേഖപ്പെടുത്തി. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...