റോഹിങ്ക്യന്‍ വംശഹത്യ: ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം

മ്യാന്‍മറിന്‍റെ വിമോചന സമര നായിക ഓങ് സാന്‍ സ്യൂകിയുടെ പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനം. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കാനഡയുടെ ഈ തീരുമാനം. 

Last Updated : Sep 28, 2018, 05:19 PM IST
റോഹിങ്ക്യന്‍ വംശഹത്യ: ഓങ് സാന്‍ സ്യൂകിയുടെ കനേഡിയന്‍ പൗരത്വം റദ്ദാക്കാന്‍ തീരുമാനം

ഒട്ടാവ: മ്യാന്‍മറിന്‍റെ വിമോചന സമര നായിക ഓങ് സാന്‍ സ്യൂകിയുടെ പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനം. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കാനഡയുടെ ഈ തീരുമാനം. 

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ക്കെതിരെതുടക്കം മുതലെ രംഗത്തുള്ള രാജ്യമാണ് കാനഡ. കൂടാതെ, പാര്‍ലമെന്‍റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ 

നിലപാടിനെയും പാര്‍ലമെന്‍റ് ചോദ്യം ചെയ്തു. മ്യാന്‍മാര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്കെതിരെ കടുത്ത അക്രമണം അഴിച്ചുവിട്ടതും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായി. ഈ വിഷയങ്ങളില്‍ സ്യൂകി ആത്മാര്‍ത്ഥതയോടെ ഇടപെട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. വിദേശകാര്യ വക്​താവ് ആദം ഓസ്​റ്റിനാണ്​ സ്യൂകിയുടെ പൗരത്വം എടുത്തു കളയാനുള്ള തീരുമാനം അറിയിച്ചത്​.

2007ലാണ് അദരസൂചകമായി സ്യൂകിക്ക് കാനഡ പൗരത്വം നല്‍കിയത്. വിമോചന സമരവുമായി ബന്ധപ്പെട്ടായിരുന്നു പൗരത്വം നല്‍കിയത്. 

 

Trending News