ഇന്ത്യ-ചൈന സംഘര്‍ഷം;ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ആശങ്കയുണ്ടെന്ന് ചൈന!

ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ  നിരോധനത്തില്‍ പ്രതികരണവുമായി ചൈന,

Last Updated : Jun 30, 2020, 03:43 PM IST
ഇന്ത്യ-ചൈന സംഘര്‍ഷം;ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ആശങ്കയുണ്ടെന്ന് ചൈന!

ബെയ്ജിംഗ്:ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ  നിരോധനത്തില്‍ പ്രതികരണവുമായി ചൈന,

ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോദിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്
ഷാവോ ലിജിയന്‍ പറഞ്ഞു.

ചൈനീസ് ബിസിനസുകള്‍ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്ക് ഉണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യ 59 ചൈനീസ് 
ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലെ ജനപ്രിയ ആപ്പുകളായ ടിക് ടോക്ക്,ഹലോ,വീ ചാറ്റ്,യുസി ബ്രൌസ്സര്‍ എന്നിവയടക്കമുള്ള ആപ്പുകളാണ് നിരോധിച്ചത്.

Also Read:നരേന്ദ്രമോദിയുടെ കാലില്‍ വീഴാന്‍ ടിക്ക് ടോക്ക്;സര്‍ക്കാര്‍ തീരുമാനം ഇടക്കാല ഉത്തരവെന്ന് ടിക്ക് ടോക്ക്!

ഡാറ്റാ ചോര്‍ത്തല്‍ അടക്കം ഈ ആപ്പുകള്‍ക്കെതിരെ സംശയിക്കുന്നതിനിടെയിലാണ് സര്‍ക്കാര്‍ നടപടി,

അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ തങ്ങള്‍ ചൈനീസ് സര്‍ക്കാരിന് നല്‍കുന്നില്ലെന്ന് ടിക് ടോക്ക് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഇന്ത്യ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

Trending News