കൊറോണയെ ചൊല്ലി അമേരിക്കയും ചൈനയും മാധ്യമ വിലക്കിന്‍റെ ശീതസമരത്തില്‍!

അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചതിന് പിന്നാലെ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്.

Last Updated : Mar 18, 2020, 07:42 AM IST
കൊറോണയെ ചൊല്ലി അമേരിക്കയും ചൈനയും മാധ്യമ വിലക്കിന്‍റെ ശീതസമരത്തില്‍!

ന്യുയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ചതിന് പിന്നാലെ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്.

കഴിഞ്ഞ ദിവസം  ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ ചൈനീസ്‌ വൈറസ്‌ എന്ന വാക്കുപയോഗിച്ചാണ് കൊറോണ വൈറസിനെ സൂചിപ്പിച്ചത്.ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.ഇതിന് പിന്നാലെ ചൈന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിട്ട് പോകുന്നതിന് ചൈന നിര്‍ദേശം നല്‍കി.ന്യുയോര്‍ക്ക് ടൈംസ്‌,വാഷിങ്ങ്ടണ്‍ പോസ്റ്റ്‌,വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യം വിട്ട് പോകണം എന്നാണ് ചൈന നല്‍കിയിരിക്കുന്ന നിര്‍ദേശം.

Also read; കൊറോണ വൈറസിനെ"ചൈനീസ് വൈറസ്‌"എന്ന് വിശേഷിപ്പിച്ച് ട്രംപ്

ഇതിന് പിന്നാലെ അമേരിക്കയും ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ് വിവരം.എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കുന്നതിന് ചൈനയോ അമേരിക്കയോ തയ്യാറായിട്ടില്ല.കൊറോണ വൈറസ്‌ ആദ്യം ചൈനയിലാണ് ബാധിച്ചത്.പിന്നാലെ മറ്റ് രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു.ലോകം ഒറ്റകെട്ടായി വൈറസിനെ പ്രതിരോധിക്കുന്നതിനിടെയാണ് അമേരിക്കയും ചൈനയും തമ്മില്‍ കലഹം ഉടലെടുക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ നില നിന്ന തര്‍ക്കങ്ങള്‍ക്കും പുതിയ മാനം കൈവന്നിരിക്കുകയാണ്.ട്രംപ് തന്‍റെ ട്വീറ്റിലൂടെ നടത്തിയ ചൈനീസ് വൈറസ്‌ എന്ന പ്രയോഗം ചൈനയെ ചൊടിപ്പിച്ചു എന്നത് വ്യക്തമാണ്.

More Stories

Trending News