മോദിയെ ഭീഷണിപ്പെടുത്തിയ ഗായികയുടെ നഗ്ന വീഡിയോ പുറത്ത്!!

കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. 

Sneha Aniyan | Updated: Nov 4, 2019, 05:51 PM IST
മോദിയെ ഭീഷണിപ്പെടുത്തിയ ഗായികയുടെ നഗ്ന വീഡിയോ പുറത്ത്!!

പാക് സൈന്യത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഗായിക റാബി പിര്‍സദയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. 

പാക്കിസ്ഥാൻ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷമാണ് വീഡിയോ പ്രചരിച്ചത്. 

പാക് സൈന്യത്തെ വിമർശിച്ചതിനെ തുടര്‍ന്നാണ് നഗ്ന വീഡിയോ പുറത്തായെങ്കിലും മികച്ച പിന്തുണയാണ് റാബിയ്ക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. 

പാക്കിസ്ഥാൻ ആര്‍മി വക്താവ് ഇവർക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നും ആരോപണമുണ്ട്. 

എന്നാല്‍, കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോർന്നതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

എങ്ങനെ ചോര്‍ന്നതാണെങ്കിലും വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന ഭീഷണിയുമായി രണ്ട് തവണ രംഗത്തെത്തിയ താരമാണ് റാബി. 

ജമ്മു കാശ്മീരിന് പ്രത്യേക ചുമതല നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ചാണ് റാബി രണ്ട് തവണയും ഭീഷണി മുഴക്കിയത്. 

സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ ചാവേറുകളുടെ ജാക്കറ്റും ധരിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു ഒരു ഭീഷണി. 

മോദിയെ ഹിറ്റ്‌ലര്‍ എന്നു സംബോധന ചെയ്താണ് ട്വിറ്ററിലൂടെ റാബി പിര്‍സാദ രംഗത്തെത്തിയത്. 

മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കിയതാണ് മറ്റൊന്ന്

മോദിക്ക് പാമ്പുകളെയും മുതലയെയും സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് ഭീഷണി. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന തന്‍റെ വീഡിയോയാണ് അന്ന് റാബി പങ്കുവച്ചത്. 

ഒഴിഞ്ഞ മുറിയില്‍ മുതലകള്‍ക്കും പാമ്പുകള്‍ക്കുമൊപ്പം ഇരുന്ന് പാട്ട് പാടിയ റാബി ഇതെല്ലാം മോദിയ്ക്കുള്ള സമ്മാനങ്ങളാണെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് റാബിയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. 

പിഴയൊടുക്കണമെന്നായിരുന്നു പാക്കിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിര്‍ദേശിച്ചിരുന്നത്.

തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാനുള്ള കുറ്റമാണ് റാബിയുടെ പേരിലുള്ളത്. ഇതിനെതിരെ അന്വേഷണം നടക്കുകയാണ്.