Cyclone Mocha: മ്യാൻമറിൽ നാശം വിതച്ച് മോഖ ചുഴലിക്കാറ്റ്; മരണം 140 ആയി

Cyclone mocha update: മോഖ ചുഴലിക്കാറ്റ് തകർത്ത പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും റാഖൈൻ, അയേർവാഡി, ബാഗോ, യാംഗോൺ, മാഗ്‌വേ, സാഗയിംഗ്, ചിൻ, മണ്ടലേ, മോൺ, ഷാൻ, നെയ് പി താവ് കൗൺസിൽ ഏരിയ എന്നിവ ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : May 20, 2023, 08:43 AM IST
  • റാഖൈൻ സംസ്ഥാനത്തെ 17 ടൗൺഷിപ്പുകളും ചിൻ സംസ്ഥാനത്തെ നാല് ടൗൺഷിപ്പുകളും പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു
  • ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ എമർജൻസി റെസ്‌പോൺസ് ടീമുകളുമായും പ്രാദേശിക റെസ്‌ക്യൂ ടീമുകളുമായും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി പ്രാദേശിക അധികാരികൾ പറ‍ഞ്ഞു
  • 130 മൈൽ (ഏകദേശം 209 കി.മീ) വേഗതയിൽ ആണ് മോഖ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്
Cyclone Mocha: മ്യാൻമറിൽ നാശം വിതച്ച് മോഖ ചുഴലിക്കാറ്റ്; മരണം 140 ആയി

മ്യാൻമറിൽ മോഖ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 140 കവിഞ്ഞതായി മ്യാൻമർ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലിന്റെ (എസ്‌എസി) ഇൻഫർമേഷൻ ടീം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 97 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ആറ് പേർ പ്രദേശവാസികളും 91 പേർ കുടിയേറ്റക്കാരായ വ്യക്തികളുടെ (ഐഡിപി) ക്യാമ്പുകളിൽ നിന്നുള്ളവരുമാണെന്ന് ഇൻഫർമേഷൻ ടീം വെള്ളിയാഴ്ച അറിയിച്ചു.

മോഖ ചുഴലിക്കാറ്റ് 1,83,024 വീടുകൾ, 1,711 മതസംബന്ധമായ കെട്ടിടങ്ങൾ, 59 ആശ്രമങ്ങൾ, 1,397 സ്കൂളുകൾ, 227 ആശുപത്രികളും ക്ലിനിക്കുകളും, 11 ടെലികോം ടവറുകൾ, 119 പോസ്റ്റുകൾ, രണ്ട് വിമാനത്താവളങ്ങൾ, 340 ഡിപ്പാർട്ട്മെന്റൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തി. മോഖ ചുഴലിക്കാറ്റ് തകർത്ത പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും റാഖൈൻ, അയേർവാഡി, ബാഗോ, യാംഗോൺ, മാഗ്‌വേ, സാഗയിംഗ്, ചിൻ, മണ്ടലേ, മോൺ, ഷാൻ, നെയ് പി താവ് കൗൺസിൽ ഏരിയ എന്നിവ ഉൾപ്പെടുന്നു.

ALSO READ: Cyclone mocha: മോഖ ചുഴലിക്കാറ്റ് കര തൊട്ടു; ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്ത മഴ, കേരളത്തിനും മുന്നറിയിപ്പ്

റാഖൈൻ സംസ്ഥാനത്തെ 17 ടൗൺഷിപ്പുകളും ചിൻ സംസ്ഥാനത്തെ നാല് ടൗൺഷിപ്പുകളും പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ എമർജൻസി റെസ്‌പോൺസ് ടീമുകളുമായും പ്രാദേശിക റെസ്‌ക്യൂ ടീമുകളുമായും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി പ്രാദേശിക അധികാരികൾ പറ‍ഞ്ഞു. 130 മൈൽ (ഏകദേശം 209 കി.മീ) വേഗതയിൽ ആണ് മോഖ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News