Viral News: ബാർബിയാകാൻ മോഹം; 82 ലക്ഷം ചിലവാക്കി യുവതി, ഒടുവിൽ...

The woman spent 82 lakhs Desire to be Barbie: പോസിറ്റീവായ പ്രതികരണമാണ് നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും ആളുകളിൽ നിന്നും ലഭിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 06:50 PM IST
  • അത്തരത്തിൽ ബാർബിയാകാൻ ആ​ഗ്രഹിക്കുകയും അതിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കുകയും ചെയ്ത ഒരു യുവതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
  • ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിയായ ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് ബാർബിയാകാൻ നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായത്.
Viral News: ബാർബിയാകാൻ മോഹം; 82 ലക്ഷം ചിലവാക്കി യുവതി, ഒടുവിൽ...

സ്വർണ്ണ നിറമുള്ള തലമുടി, മനോഹരമായ കണ്ണുകൾ, സുന്ദരമായ പുഞ്ചിരി... ബാർ‍ബി ഡോളുകളിലേക്ക് നാം ആകർഷിക്കപ്പെടുന്നത് പ്രധാനമായും ഇവ കാരണമാണ്. ഒരു ബാർബിയെ പോലെ ആകാൻ ആ​ഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അത്തരത്തിൽ ബാർബിയാകാൻ ആ​ഗ്രഹിക്കുകയും അതിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കുകയും ചെയ്ത ഒരു യുവതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിയായ ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ്  ബാർബിയാകാൻ നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായത്. 82 ലക്ഷം രൂപ ചിലവഴിച്ച് മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലുമായാണ് ജാസ്മിൻ  കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരിക്കുന്നത്. മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്. 

ALSO READ: എന്താണ് "ഡിസീസ് എക്സ്"? കോവിഡിനേക്കാൾ വലിയ മഹാമാരി വരുന്നു, മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

ഓരോ ശസ്ത്രക്രിയയെ പറ്റിയും വ്യക്തമായ ധാരണയുണ്ടെന്നും അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയാണ് താൻ ഇത് ചെയ്തതെന്നും യുവതി പ്രതികരിച്ചു. ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും പോസിറ്റീവായ പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു. ‘ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം ശരീരം കണ്ണാടിയിലൂടെ നോക്കും.

നമ്മുടെ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടാക്കാൻ സഹായിക്കുന്ന കാര്യമാണത്.  സൗന്ദര്യത്തിനു വേണ്ടി എത്ര പണം ചിലവഴിച്ചാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ല. കാണാൻ 'ഹോട്ട്' ആണെങ്കില്‍ ഏത് സ്ഥലത്തും, ഏത് സാഹചര്യത്തിലും അവസരം ലഭിക്കും. അതിനാല്‍ ഞാന്‍ സന്തോഷവതിയാണ്.’– ജാസ്മിൻ പറഞ്ഞു. 

തന്റെ കൗമാരത്തിൽ തന്നെ ഇത്തരം ശസ്ത്രക്രിയകളെ കുറിച്ച് മനസ്സിലാക്കുകയും അവയെല്ലാം തന്റെ ശരീരത്തിൽ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു എന്നും ജാസ്മിൻ പറഞ്ഞു. അതേസമയം ഇത്തരം കോസ്മറ്റിക് സർജറികൾക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഇത്രയധികം പണം ചിലവഴിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണെന്നു പറയുന്നവരും നിരവധിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News