Dinosaurs fossil: വീണ്ടും ദിനോസറുകളെ കണ്ടെത്തി ഗവേഷകർ..! മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത 4 ഇനം ദിനോസറുകളുടെ വിവരങ്ങൾ ഇതാ...

2021ൽ കണ്ടെത്തിയ ശേഷം പിന്നീട് ലബോറട്ടറിയിലേക്ക് കൊണ്ടുപോയ ഫോസിലുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഇവ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനങ്ങളുടേതാണ്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 08:05 PM IST
  • ജേണൽ ഓഫ് സൗത്ത് അമേരിക്കൻ എർത്ത് സയൻസസിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
  • ഇതനുസരിച്ച്, 66 മുതൽ 75 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത്, ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ ഒരു മെഗാറാപ്റ്റർ ഉൾപ്പെടെയുള്ള ദിനോസർ ഇനം ഈ പ്രദേശത്ത് വസിച്ചിരുന്നു.
  • ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, മെഗാറാപ്റ്റർ തെറോപോഡ് കുടുംബത്തിൽ പെടുന്നവയാണ്.
Dinosaurs fossil: വീണ്ടും ദിനോസറുകളെ കണ്ടെത്തി ഗവേഷകർ..!  മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത 4 ഇനം ദിനോസറുകളുടെ വിവരങ്ങൾ ഇതാ...

ആശ്ചര്യപ്പെടുത്തുന്ന കണ്ടുപിടുത്തമാണ് ശാസ്ത്രജ്ഞന്മാർ നടത്തിയിരിക്കുന്നത്. ചിലിയൻ പാറ്റഗോണിയയിലെ വാസയോഗ്യമല്ലാത്ത താഴ്‌വരയിൽ നാല് ഇനം ദിനോസറുകളുടെ അവശിഷ്ടങ്ങളാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. 2021ലാണ് ഇവ കണ്ടെത്തിയത്. തുടർന്ന് ലബോറട്ടറിയിലേക്ക് കൊണ്ടുപോയ ഫോസിലുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഇവ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനങ്ങളുടേതാണ് എന്നാണ് ഗവേഷകർ പറയുന്നത്.

ചിലിയൻ അന്റാർട്ടിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ചിലി യൂണിവേഴ്സിറ്റി, ടെക്സസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ   പര്യവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. മുമ്പ് കണ്ടെത്താത്തതോ വിവരിക്കാത്തതോ ആയ എന്തെങ്കിലും പുതുതായി കണ്ടെത്തുന്നത് ശാസ്ത്രീയമായി എല്ലായ്പ്പോഴും വളരെയധികം ആവേശകരമാണെന്നായിരുന്നു ശാസ്ത്രജ്ഞർ പറഞ്ഞത്. 

മെസോസോയിക് കാലഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ പക്ഷികളെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് പക്ഷി ഇനങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകർ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ പക്ഷികളുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന ഒരു ഗ്രൂപ്പായ ഓർണിത്തുറിനായും ഇതിൽ ഉൾപ്പെടുന്നു.

Also Read: ലോകത്തെ പവർഫുൾ പാസ്പോർട്ട് ആർക്കാണ്?... ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പട്ടിക നോക്കാം

ജേണൽ ഓഫ് സൗത്ത് അമേരിക്കൻ എർത്ത് സയൻസസിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതനുസരിച്ച്, 66 മുതൽ 75 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതായത്, ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തിൽ ഒരു മെഗാറാപ്റ്റർ ഉൾപ്പെടെയുള്ള ദിനോസർ ഇനം ഈ പ്രദേശത്ത് വസിച്ചിരുന്നു. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, മെഗാറാപ്റ്റർ തെറോപോഡ് കുടുംബത്തിൽ പെടുന്നവയാണ്. അതിൽ പ്രശസ്ത ടി-റെക്സും അംഗമാണ്. ഭക്ഷണ ശൃംഖലയിൽ ഏറ്റവും മുകളിലായിരുന്നു ഈ മാംസഭോജികളായ ദിനോസറുകൾ. റാപ്‌റ്റർ നഖങ്ങൾ, ഇരയെ വലിച്ച്  കീറാനുള്ള ചെറിയ പല്ലുകൾ, ശരീരത്തിൽ മുകളിൽ വലിയ കൈകാലുകൾ എന്നിവ അവയ്ക്കുണ്ടായിരുന്നു. വെലോസിറാപ്റ്ററുകളുമായി അടുത്ത ബന്ധമുള്ള ദിനോസറായ യുനെൻലാഗിനേയുടെ തികച്ചും പുതിയ ഇനമായേക്കാവുന്ന രണ്ട് മാതൃകകളും ഗവേഷകർ തിരിച്ച ഇനങ്ങളുടെ കൂട്ടത്തിലുണ്ട്.

യുനെൻലാഗിനേയുടെ അവശിഷ്ടങ്ങൾ ഒരു തുടർച്ചയായ പരിണാമ സ്വഭാവം കാണിക്കാറുണ്ട്. ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് ഒരു പുതിയ തരം യുനെൻലാഗിനേയുടെ അല്ലെങ്കിൽ ഒരുപക്ഷേ മറ്റൊരു പ്രത്യേക ഗ്രൂപ്പിന്റെ സാന്നിധ്യമാകാനുള്ള സൂചനയുമുണ്ട് എന്നാണ് ശാസ്ത്രസംഘത്തിലുണ്ടായിരുന്ന ചിലി സർവ്വകലാശാലയിലെ ഒരു ഗവേഷകൻ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News