Viral Video: പഴമാണെന്ന് കരുതി എടുത്ത് കഴിക്കേണ്ട!!! ഇത് സംഭവം വേറെയാണ്... അന്തംവിട്ട് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ

Viral Video: ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പാമ്പിന്റെ അരികിലായി ഒരു പഴവും വെച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വൈറലായ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കൾ. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 08:10 PM IST
  • @gunsnrosesgirl3 എന്ന ട്വിറ്റർ അഖ്കൗണ്ടിൽ നിന്നും പങ്കുവെച്ച വീഡിയോയാണിത്.
  • വീഡിയോ ഇതുവരെ 852.4k ആളുകളാണ് കണ്ടത്.
  • നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.
Viral Video: പഴമാണെന്ന് കരുതി എടുത്ത് കഴിക്കേണ്ട!!! ഇത് സംഭവം വേറെയാണ്... അന്തംവിട്ട് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വരുന്ന വൈറൽ വീഡിയോകൾ കാണാനാണ് ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത്. എല്ലാവർക്കും ഇത്തരം വീഡിയോകൾ ഒരു സ്ട്രെസ് ബസ്റ്റർ ആണ്. ടെൻഷനുകൾ ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ കോമഡി വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിൽ പാമ്പുകളുടെ വീഡിയോകൾ കാണുന്നവരും നിരവധിയാണ്. പലപ്പോഴും ഇവ നമ്മളെ പേടിപ്പെടുത്താറുണ്ട്. അവയെ വീഡിയോ കാണുമ്പോൾ തന്നെ പലർക്കും ഭയമാണ്. എന്നാൽ ചിലർ അതിനെ കൂളായി എടുത്ത് പിടിക്കുന്ന തരത്തിലുള്ള വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പഴം പോലിരിക്കുന്ന പാമ്പിന്റെ വീഡിയോയാണിത്. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? ബോൾ പൈത്തൺ ആണിത്. പെരുമ്പാമ്പ് ഇനത്തിൽപെട്ടതാണ് ബോൾ പൈത്തൺ (Ball Python). പല രൂപത്തിലുള്ള ബോൾ പൈത്തണുകളുണ്ട്. എന്നാൽ ഈ വീഡിയോയിലുള്ള പാമ്പിനെ കണ്ടാൽ ശരിക്കും ഒരു പഴം ആണെന്നെ പറയൂ. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പാമ്പിന്റെ അരികിലായി ഒരു പഴവും വെച്ചിട്ടുണ്ട്. രണ്ടും തമ്മിൽ നല്ല സാമ്യമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കൾ. വീഡിയോ കാണാം...

Also Read: Air India : എയർ ഇന്ത്യ നൽകിയ ഭക്ഷണത്തിൽ കല്ല്; വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമർശനം

 

@gunsnrosesgirl3 എന്ന ട്വിറ്റർ അഖ്കൗണ്ടിൽ നിന്നും പങ്കുവെച്ച വീഡിയോയാണിത്. വീഡിയോ ഇതുവരെ 852.4k ആളുകളാണ് കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News