Disney Lay Off: 7000 പേർക്ക് തൊഴിൽ നഷ്ടമായേക്കും; പിരിച്ചുവിടലിന്റെ പാതയിൽ ഡിസ്നിയും

ജീവനക്കാരുടെ കഴിവിലും അവരുടെ അർപ്പണബോധത്തിലും വിശ്വാസക്കുറവുണ്ടായിട്ടല്ല ഇത്തരത്തിലൊരു പിരിച്ചുവിടൽ എന്ന് കമ്പനി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 10:12 AM IST
  • സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ യുഎസിലും കാനഡയിലും അടുത്തിടെ 200,000 വരിക്കാരെ മാത്രമാണ് ചേർത്തിരിക്കുന്നത്.
  • ഇതോടെ ആകെ വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി.
  • ഹോട്ട്സ്റ്റാർ ഒഴികെയുള്ള അന്താരാഷ്ട്ര തലത്തിലെ സ്ട്രീമിംഗ് സേവനത്തിൽ 1.2 ദശലക്ഷം അംഗങ്ങളുടെ വർധനവുണ്ടായിട്ടുണ്ട്.
Disney Lay Off: 7000 പേർക്ക് തൊഴിൽ നഷ്ടമായേക്കും; പിരിച്ചുവിടലിന്റെ പാതയിൽ ഡിസ്നിയും

പിരിച്ചുവിടലിന്റെ പാതയിൽ ഡിസ്നിയും. 7000 തൊഴിലാളികളെ ഡിസ്നി പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഏകദേശം 1,90,000 ജീവനക്കാർ ഡിസ്നിയിലുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. പുതിയ സിഇഒ റോബർട്ട് ഇഗർ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി തുടങ്ങിയതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

ഒടിടി സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ യുഎസിലും കാനഡയിലും അടുത്തിടെ 200,000 വരിക്കാരെ മാത്രമാണ് ചേർത്തിരിക്കുന്നത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി. ഹോട്ട്സ്റ്റാർ ഒഴികെയുള്ള അന്താരാഷ്ട്ര തലത്തിലെ സ്ട്രീമിംഗ് സേവനത്തിൽ 1.2 ദശലക്ഷം അംഗങ്ങളുടെ വർധനവുണ്ടായിട്ടുണ്ട്. അതേസമയം പിരിച്ചുവിടൽ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്ന കാര്യത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല. 

Also Read: Unidentified Object In US: അലാസ്കയ്ക്ക് മുകളിലൂടെ അജ്ഞാത പേടകം; വെടിവച്ചുവീഴ്ത്തി അമേരിക്ക!

 

ജീവനക്കാരുടെ കഴിവിലും അഴരുടെ അർപ്പണബോധത്തിലുമുള്ള വിശ്വാസക്കുറവല്ല ഈ പിരിച്ചുവിടലിന് കാരണമെന്നും മറിച്ച് കമ്പനിയിലുടനീളമുള്ള 5.5 ബില്യൺ ഡോളർ ചിലവ് ലാഭിക്കുകയാണ് ഈ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. സ്ട്രീമിംഗ് ബിസിനസിന്റെ വളർച്ചയ്ക്കും അതിൽ നിന്നുണ്ടാകുന്ന ലാഭത്തിനുമാണ് കമ്പനി മുൻഗണന നൽകുന്നത്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഡിസ്നി പ്ലസ് ലാഭത്തിൽ എത്തുമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഡിസ്‌നി എന്റർടൈൻമെന്റ്, ഇഎസ്‌പിഎൻ ഡിവിഷൻ, പാർക്കുകൾ, എക്‌സ്പീരിയൻസ് ആൻഡ് പ്രൊഡക്‌ട്‌സ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളായി കമ്പനി പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News