Viral Video: പാപ്പാനെ കാണാൻ ആശുപത്രിക്കുള്ളിലെത്തിയ ആനക്കുട്ടി, കണ്ണ് നനയിക്കുന്ന വീഡിയോ

Twitter Viral Video: തൻറെ വലിയ ശരീരം കൊണ്ട് നിലത്തിരുന്ന് പതിയെ നിരങ്ങി പപ്പാൻറെ അടുത്തെത്തി അദ്ദേഹത്തെ തൊട്ടും തലോടിയും നോക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 12:55 PM IST
  • അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പാപ്പാനെ കാണാനെത്തിയത് ആനക്കുട്ടി
  • ഏതോ ഗ്രാമത്തിലെ ആശുപത്രിയിലാണ് സംഭവം എന്നും വീഡിയോയിലുണ്ട്
  • 5.6 മില്യൺ ആളുകളാണ് രണ്ട് ദിവസം കൊണ്ട് വീഡിയോ കണ്ടത്
Viral Video: പാപ്പാനെ കാണാൻ ആശുപത്രിക്കുള്ളിലെത്തിയ ആനക്കുട്ടി, കണ്ണ് നനയിക്കുന്ന വീഡിയോ

Elephant Viral Video: മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. അതിപ്പോൾ ചെറിയ പക്ഷികൾ മുതൽ വലിയ നീല തിമിംഗലമായാൽ പോലും അതങ്ങനെ തന്നെയാണ്. ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഒരു ആനക്കുട്ടിയാണ് വീഡിയോയിലുള്ളത്. വീഡിയോക്ക് പിന്നിലെ കഥ ഇങ്ങനെ.

അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പാപ്പാനെ കാണാനെത്തിയത് ആനക്കുട്ടി. തൻറെ വലിയ ശരീരം കൊണ്ട് നിലത്തിരുന്ന് പതിയെ നിരങ്ങി പപ്പാൻറെ അടുത്തെത്തി അദ്ദേഹത്തെ തൊട്ടും തലോടിയും നോക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കും. ഇന്ത്യക്ക് പുറത്തുള്ള എവിടെയോ നിന്നുള്ളതാണ് വീഡിയോ. സംഭവം എന്തായാലും ആനക്കുട്ടി വൈറലായി. ഏതോ ഗ്രാമത്തിലെ ആശുപത്രിയിലാണ് സംഭവം എന്നും വീഡിയോയിലുണ്ട്.

 

മാർച്ച് 13-ന് എക്സിൽ (ട്വിറ്റർ) പങ്ക് വെച്ച വീഡിയോ ഇതുവരെ കണ്ടത് 5.6 മില്യൺ ആളുകളാണ്. 27 സെക്കൻറ് മാത്രമാണ് ഇതിൻറെ ദൈർഘ്യം. ഇത്തരത്തിൽ മൃഗങ്ങളുടെ വൈറൽ വീഡിയോകൾ പങ്കു വെക്കുന്ന ദ ഫിജെൻ എന്ന പേജിലാണ് വീഡിയോ എത്തിയത്. ഏഴ് ലക്ഷത്തിലധികം പേരാണ് ഇത് ലൈക്ക് ചെയ്തത് സംഭവം എന്തായാലും വൈറലായി. എക്സിലെ തന്നെ ബ്ലിസ് കണ്ടൻറാണ് വീഡിയോ ആദ്യം പങ്ക് വെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News