ജനീവ: പാതിരാസൂര്യന്‍റെ നാടായ ഫിന്‍ലന്‍ഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎന്‍ പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍വേ, ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, കാനഡ, ന്യൂസിലന്‍ഡ്, സ്വീഡന്‍, ഓസ്ട്രേലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍ എത്യ രാജ്യങ്ങള്‍. 156 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 133-ാം സ്ഥാനമാണുള്ളത്. കഴിഞ്ഞവര്‍ഷം 14-ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇത്തവണ 18-ാം സ്ഥാനത്തെത്തി.
ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, അഴിമതി എന്നീ ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യങ്ങളെ അവലോകനം ചെയ്തത്.