Viral Video: കൊടുങ്കാറ്റിൽ തലയിൽ നിന്ന് പറന്ന് പോയത് കണ്ട് പിറകെ ഓടിയ ആൾ - വൈറൽ വീഡിയോ

സൈമൺ വിൽക്സ് എന്നയാൾ ഒരു കാർ പാർക്കിൽ നിൽക്കുമ്പോഴാണ് ഈ രസകരമായ നിമിഷം ക്യാമറയിൽ പതിഞ്ഞത്. ആ സമയം അയാളുടെ വി​ഗ് ശക്തമായ കാറ്റിൽ പറന്നു പോയി. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 11:45 AM IST
  • ആളുകൾ എല്ലാം യൂനിസ് കൊടുങ്കാറ്റിന്റെ ഭീതിയിലായിരിക്കുമ്പോൾ ഒരാൾ മാത്രം മറ്റൊരു ഭീതിയിലാണ്.
  • കൊടുങ്കാറ്റിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തന്റെ വി​ഗ് പറന്നു പോയതാണ് കാരണം.
  • പറന്നു പോയ വിഗ്ഗിനെ പിന്തുടരുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Viral Video: കൊടുങ്കാറ്റിൽ തലയിൽ നിന്ന് പറന്ന് പോയത് കണ്ട് പിറകെ ഓടിയ ആൾ - വൈറൽ വീഡിയോ

വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ യൂനിസ് കൊടുങ്കാറ്റ് ഇപ്പോഴും ശക്തമായി വീശിയടിക്കുന്ന സാഹചര്യമാണുള്ളത്. ആളുകൾ ഈ കൊടുങ്കാറ്റിന്റെ ഭീതിയിലാണ്. എന്നാൽ ഒരാൾ മാത്രം മറ്റൊരു ഭീതിയിലാണ്. കൊടുങ്കാറ്റിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തന്റെ വി​ഗ് പറന്നു പോയതാണ് കാരണം. പറന്നു പോയ വിഗ്ഗിനെ പിന്തുടരുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രസകരമായ ഈ വീഡിയോ  ചിരിയുണർത്തുന്നതാണ്. 

സൈമൺ വിൽക്സ് എന്നയാൾ ഒരു കാർ പാർക്കിൽ നിൽക്കുമ്പോഴാണ് ഈ രസകരമായ നിമിഷം ക്യാമറയിൽ പതിഞ്ഞത്. ആ സമയം അയാളുടെ വി​ഗ് ശക്തമായ കാറ്റിൽ പറന്നു പോയി. തുടർന്ന് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പറന്നു പോയ തന്റെ വി​ഗ് എടുക്കാനായി അയാൾ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സൈമൺ വിൽക്സിന്റെ സുഹൃത്ത് തന്നെയാണ് ഈ രസകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യം കണ്ട് ഇയാൾ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. 

Also Read: Viral Video: ദേഷ്യം വന്നാൽ പിന്നെ എന്ത് ചെയ്യും? കല്യാണ പന്തലാണെന്നൊന്നും നോക്കിയില്ല!!

 

 

അവന് വായുവിനേക്കാൾ മുടി പ്രധാനമാണ് (HAIR is important than AIR for him…”) ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തു. 

ദശാബ്ദങ്ങളിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ യൂനിസ് കൊടുങ്കാറ്റിനു യുകെയിൽ ആഞ്ഞടിച്ചതിനെ തുടർന്ന് വിമാനങ്ങൾ റദ്ദ് ചെയ്തു. സ്‌കൂളുകൾ അടച്ചു. രാജ്യത്തുടനീളമുള്ള നിരവധി പ്രധാന പാലങ്ങളും അടച്ചു. അതേസമയം, ആളുകളോട് വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News