Viral video: ഒരു അപൂർവ സൗഹൃദം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ: വൈറൽ വീഡിയോ

Golden retriever: നിർഭയനായ ഗോൾഡൻ റിട്രീവറിന് ചുറ്റും കടുവകൾ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എല്ലാവരും സുഹൃത്തുക്കളെപ്പോലെ പെരുമാറുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 07:44 PM IST
  • കുട്ടിയായിരിക്കുമ്പോൾ നായ ഈ കടുവകൾക്ക് പാൽ കൊടുത്തിരുന്നുവെന്നും അതാണ് ഇവയുടെ അമ്മയെന്നാണ് അവർ കരുതുന്നതെന്നും പോസ്റ്റിൽ പറയുന്നു
  • ടൈഗർ ബിഗ്ഫാൻ എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
  • വീഡിയോയ്ക്ക് 1.2 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു
  • 52,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്
Viral video: ഒരു അപൂർവ സൗഹൃദം; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ: വൈറൽ വീഡിയോ

മൃഗങ്ങളുടെ വീഡിയോ എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും ആനക്കൂട്ടത്തിന്റെയുമെല്ലാം മനോഹരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അവയെല്ലാം നമുക്ക് സന്തോഷം നൽകുന്ന ദൃശ്യങ്ങളാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ദൃശ്യം നിങ്ങളെ ഞെട്ടിക്കും. ഒരു കൂട്ടം കടുവകളും ഒരു നായയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നായ കടുവകൾക്കിടയിൽ നിർഭയമായി കറങ്ങുന്നത് കാണാം. കടുവകൾ ഒന്നും തന്നെ നായയെ ഉപദ്രവിക്കുന്നില്ല. നിർഭയനായ ഗോൾഡൻ റിട്രീവറിന് ചുറ്റും കടുവകൾ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എല്ലാവരും സുഹൃത്തുക്കളെപ്പോലെ പെരുമാറുകയാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Tiger (@tiger__bigfan)

കുട്ടിയായിരിക്കുമ്പോൾ നായ ഈ കടുവകൾക്ക് പാൽ കൊടുത്തിരുന്നുവെന്നും അതാണ് ഇവയുടെ അമ്മയെന്നാണ് അവർ കരുതുന്നതെന്നും പോസ്റ്റിൽ പറയുന്നു. ടൈഗർ ബിഗ് ഫാൻ എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 1.2 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. 52,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകയും അവരുടെ ഊഷ്മളമായ സൗഹൃദം ഇഷ്ടപ്പെടുകയും ചെയ്തു. പല നായ പ്രേമികളും ഒരു നായയുടെ സ്നേഹം വളരെ പ്രത്യേകതയുള്ളതാണെന്ന് അഭിപ്രായപ്പെടുന്നു. നായ വളരെ സ്നേഹമുള്ള ജീവിയാണെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ യാന്റായി നഗരത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ന്യൂസ്‌ഫെയർ റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News