Grammy Awards 2023: ഗ്രാമി പുരസ്ക്കാര ചടങ്ങ്; എപ്പോൾ, എവിടെ കാണാം?

Grammys 2023 : പുരസ്‌ക്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ പുറത്തുവന്നു കഴിഞ്ഞു. സംഗീത പ്രേമികളും ആർക്കൊക്കെ അവാർഡ് ലഭിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ്. 

Written by - Kaveri KS | Last Updated : Feb 5, 2023, 02:14 PM IST
  • ലോകത്തിലെ ഏറ്റവും മികച്ച സംഗീത സദസ്സ് കൂടിയാണ് ഗ്രാമി.
  • ഫെബ്രുവരി 5 നാണ് ഗ്രാമി പുരസ്ക്കാര നിശ നടക്കുന്നത്.
    അതായത് ഇന്ത്യയിൽ നാളെ, ഫെബ്രുവരി 6 തിങ്കളാഴ്ചയാണ് പുരസ്‌ക്കാര ചടങ്ങുകൾ കാണാൻ കഴിയുക.
    പുരസ്‌ക്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ പുറത്തുവന്നു കഴിഞ്ഞു. സംഗീത പ്രേമികളും ആർക്കൊക്കെ അവാർഡ് ലഭിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ്.
Grammy Awards 2023: ഗ്രാമി പുരസ്ക്കാര ചടങ്ങ്; എപ്പോൾ, എവിടെ കാണാം?

സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌ക്കാര ചടങ്ങുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകത്തിലെ ഏറ്റവും മികച്ച സംഗീത സദസ്സ് കൂടിയാണ് ഗ്രാമി. ഫെബ്രുവരി 5 നാണ് ഗ്രാമി പുരസ്ക്കാര നിശ നടക്കുന്നത്. അതായത് ഇന്ത്യയിൽ നാളെ, ഫെബ്രുവരി 6 തിങ്കളാഴ്ചയാണ് പുരസ്‌ക്കാര ചടങ്ങുകൾ കാണാൻ കഴിയുക. പുരസ്‌ക്കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ പുറത്തുവന്നു കഴിഞ്ഞു. സംഗീത പ്രേമികളും ആർക്കൊക്കെ അവാർഡ് ലഭിക്കും എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ്. 

ഹാസ്യതാരം ട്രെവർ നോഹാണ് ചടങ്ങ് ഇത്തവണയും അവതരിപ്പിക്കുന്നത്. ബാഡ് ബണ്ണി, സ്റ്റീവ് ലാസി, മേരി ജെ. ബ്ലിജ്, ലൂക്ക് കോംബ്‌സ്, സാം സ്മിത്ത്, കിം പെട്രാസ്, ബ്രാണ്ടി കാർലൈൽ, ലിസ്സോ തുടങ്ങി നിരവധി സെലിബ്രിറ്റികൾ  ഗ്രാമി പുരസ്ക്കാര നിശയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള സമയത്തെ മ്യൂസിക് വർക്കുകൾക്കാണ് അവാർഡുകൾ നൽകുന്നത്. ബിയോൺസ്, ടെയ്‌ലർ സ്വിഫ്റ്റ്, കെൻഡ്രിക് ലാമർ, അഡെൽ എന്നിവർക്കാണ് പ്രധാന വിഭാഗങ്ങളിൽ നമ നിർദ്ദേശങ്ങൾ ലഭിച്ചിരിക്കുന്നത്.

ALSO READ: Viral Video: സമുദ്രത്തിൽ ഡോൾഫിനുകളുടെ സന്തോഷ പ്രകടനം- ഈ വീഡിയോ കാണാതെ പോകുന്നത് നഷ്ടം

അവാർഡ് നൽകുന്ന വർഷത്തിലെ മികച്ച റെക്കോർഡിങ്ങുകൾ, കോമ്പോസിഷനുകൾ, ആർട്ടിസ്റ്റുകൾ എന്നിവയ്‌ക്കൊക്കയാണ് അവാർഡുകൾ നൽകുന്നത്. കെ-പോപ്പ് സൂപ്പർഗ്രൂപ്പ് BTS നും ഇത്തവണ നിരവധി നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. കാത്തിരിപ്പുകൾക്ക് ഒടുവിൽ  ഈ വർഷം ബിടിഎസ് അവാർഡ് നേടുമെന്നാണ് ബിടിഎസ് ആർമിയുടെ പ്രതീക്ഷ.

 എപ്പോൾ, എവിടെ കാണാം?

ഗ്രാമി അവാർഡുകൾ ഇന്ന് രാത്രി 8 മണി മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ, ചടങ്ങ് 2023 ഫെബ്രുവരി 6 തിങ്കളാഴ്ച രാവിലെ 6.30 മുതൽ തത്സമയം കാണാൻ സാധിക്കും. ഔദ്യോഗിക ഗ്രാമി വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് പരിപാടി കാണാം. ഗ്രാമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അവർ ഫീഡും റെഡ് കാർപെറ്റിന്റെ തത്സമയ സ്ട്രീമിങ്ങും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News