Video: തിരമാലയ്ക്കറിയില്ലല്ലോ, ആഞ്ഞുവീശിയപ്പോള്‍ ടൂറിസ്റ്റ് അപ്രത്യക്ഷം!!

ആഞ്ഞടിച്ച തിരമാലയില്‍ അകപ്പെട്ടു പോയ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Mar 20, 2019, 06:09 PM IST
 Video: തിരമാലയ്ക്കറിയില്ലല്ലോ, ആഞ്ഞുവീശിയപ്പോള്‍ ടൂറിസ്റ്റ് അപ്രത്യക്ഷം!!

ഞ്ഞടിച്ച തിരമാലയില്‍ അകപ്പെട്ടു പോയ പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഇന്തോനേഷ്യന്‍ ദ്വീപായ നുസ ലെംബോണ്‍ഗനിലാണ് സംഭവം. നുസയിലെ ഡെവിള്‍സ് റ്റിയറിലാണ് സംഭവം. ഫോട്ടോയ്ക്കായി പോസ് ചെയ്യുകയായിരുന്ന ടൂറിസ്റ്റ് പെണ്‍കുട്ടിയെ ആഞ്ഞടിച്ച തിരമാല കൊണ്ടുപോകുകയായിരുന്നു. 

കൈകള്‍ ഇരുവശത്തേക്കും വിരിച്ച് പിടിച്ച് ചെറു പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ആഞ്ഞടിച്ച തിരമാല കുന്നിന്‍ ചരുവില്‍ നിന്നും പെണ്‍കുട്ടിയെ വലിച്ച് താഴേക്കിടുകയായിരുന്നു.  

തിരമാലയുടെ ശക്തിയില്‍ നിയന്ത്രണം വിട്ട പെണ്‍കുട്ടി അപ്രത്യക്ഷയാകുന്നതും ആളുകള്‍ ഇത് കണ്ട് നിലവിളിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

പിന്നീട് ഈ പെണ്‍കുട്ടിയെ രക്ഷിച്ചു. ഒരു യുവാവ് പെണ്‍കുട്ടിയെ ചുമന്നു കരയിലെത്തിക്കുന്നതും ആവശ്യമായ പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Trending News