ബുദ്ധാപെസ്റ്റ് : ഹംഗറിയുടെ ആദ്യ വനിത പ്രസിഡന്റ് കാറ്റലിൻ നൊവാക് രാജിവെച്ചു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവത്തിൽ വനിത നേതാവിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് രാജി. പ്രസിഡന്റിന്റെ വസതിക്ക് മുമ്പ് കന്നത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ കാറ്റലിൻ നൊവാക് ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. "എനിക്ക് തെറ്റുപറ്റി... പ്രസിഡന്റായി നിങ്ങൾ അഭിസംബോധന ചെയ്യുന്ന എന്റെ അവസാന ദിനമാണ് ഇന്ന്.
കെയർ ഹോമിലെ കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ താൻ വിശ്വസിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ മാപ്പ് നൽകിയെന്ന് ഹംഗറി പ്രസഡിന്റ് സമ്മതിക്കുകയും ചെയ്തു. ആ തീരുമാനത്തിന്റെ പിന്നിവെ യുക്തി ഇല്ലായ്മയും നൊവാക് ഏറ്റുപറയുകയും ചെയ്തു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലയെന്നും അവർ അറിയിക്കുകയും ചെയ്തു. നൊവാക്കിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേരാണ് രാജ്യതലസ്ഥാനമായ ബുദ്ധപെസ്റ്റിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസിഡന്റിന്റെ വസതി ഒഴിയാൻ പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നൊവാക്കിന്റെ രാജിക്ക് കാരണമായ വിവാദങ്ങൾ
2023 ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി ചില തടവ് പുള്ളികളെ ജയിലിൽ നിന്നും മോചിതരാക്കിയിരുന്നു. ആ പട്ടികയിൽ കൂട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കെയർ ഹോം ഡെപ്യുട്ടി ഡയറക്ടർ എന്ദ്രെ കെയെയും ജയിൽ മോചിതനാക്കിയിരുന്നു. 2022ലാണ് ലൈംഗികാതിക്രമ കേസിൽ എന്ദ്രയെ ശിക്ഷിക്കുന്നത്. മൂന്ന് വർഷത്തെ തടവും കുട്ടികളുമായി ബന്ധപ്പെട്ട തൊഴിലിൽ നിന്നും അഞ്ച് വർഷത്തേക്ക് വിലക്കുമാണ് എന്ദ്രെയ്ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നത്. ജയിൽമോചിതനായ പ്രതിക്ക് പിന്നീട് കെയർ ഹോമിലെ ജോലിക്ക് തന്നെ പ്രവേശിക്കുകയും ചെയ്തു. ഇതോടെയാണ് വിവാദം ഉടലെടുക്കുന്നത്.
ആരാണ് കാറ്റലിൻ നൊവാക്?
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് കാറ്റലിൻ നൊവാക്. കൺസർവേറ്റീവ് പ്രധാനമന്ത്രി വിക്ടർ ഓർബന്റെ മുൻ കുടുംബ മന്ത്രിയും ഉറ്റ അനുയായുമാണ് നൊവാക്. ഹംഗറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡനന്റ് എന്നതും കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് നൊവാക്. 44-ാം വയസിലാണ് കാറ്റലിൻ നൊവാക് ഹംഗറിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.