ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ ഖാൻ; പാകിസ്ഥാനിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പോകൂവെന്ന് മറിയം നവാസ്

''ഇന്ത്യയെ അത്ര ഇഷ്ടമാണെങ്കിൽ പാകിസ്ഥാനിലെ ജീവിതം മതിയാക്കി ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് പോകണം.'' മറിയം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 11:33 AM IST
  • അധികാരത്തിനുവേണ്ടി കരയുന്ന ഒരാളെ ഞാൻ കാണുന്നത് ഇതാദ്യമായാണെന്നും മറിയം കൂട്ടിച്ചേർത്തു
  • സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്
  • ഇന്ന് ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും
ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ ഖാൻ; പാകിസ്ഥാനിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പോകൂവെന്ന് മറിയം നവാസ്

ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പിഎംഎൽ(എൻ) നേതാവുമായ മറിയം നവാസ് ഷെരീഫ്. ''ഇന്ത്യയെ അത്ര ഇഷ്ടമാണെങ്കിൽ പാകിസ്ഥാനിലെ ജീവിതം മതിയാക്കി ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് പോകണം.'' മറിയം പറഞ്ഞു.

ഇന്ത്യയെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 'ഖുദ്ദർ ക്വാം' (ആത്മാഭിമാനമുള്ള ആളുകൾ) എന്ന് പുകഴ്ത്തിയതിന് പിന്നാലെയാണ് മറിയത്തിന്റെ പ്രസ്താവന. "അധികാരം പോകുന്നത് കണ്ട് ഭ്രാന്ത് പിടിക്കുന്ന ഇദ്ദേഹത്തോട് ആരെങ്കിലും പറയണം, ഇയാളെ പുറത്താക്കിയത് സ്വന്തം പാർട്ടിയാണ്, മറ്റാരുമല്ല. നിങ്ങൾക്ക് ഇന്ത്യയെ അത്ര ഇഷ്ടമാണെങ്കിൽ അങ്ങോട്ട് പോകൂ.. പാകിസ്ഥാൻ വിടൂ," എന്നായിരുന്നു മറിയം നവാസ് ഷെരീഫിന്റെ പ്രസ്താവന.

അധികാരത്തിനുവേണ്ടി കരയുന്ന ഒരാളെ ഞാൻ കാണുന്നത് ഇതാദ്യമായാണെന്നും മറിയം കൂട്ടിച്ചേർത്തു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. ഇന്ന് ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News