അന്താരാഷ്ട്ര ചായ ദിനം 2022: നിങ്ങൾ ഒരു ചായ പ്രേമിയാണോ? നിങ്ങൾ ഒരു ചൂടുള്ള ചായ ആസ്വദിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണോ? നമ്മളിൽ ഭൂരിഭാഗം പേരും കാപ്പി ആസ്വദിക്കുന്നവരാകും. എന്നിരുന്നാലും ചായയ്ക്ക് നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇന്തോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ഇന്ത്യ, ടാൻസാനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഡിസംബർ 15 ന് അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു.
അന്താരാഷ്ട്ര തേയില ദിനം 2022: ചരിത്രം
ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 5,000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ ചായ ഉപയോഗിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. ചൈനീസ് ചക്രവർത്തി ഷെൻ നുങ്ങും അദ്ദേഹത്തിന്റെ സൈനികരും ഒരു മരത്തിന്റെ ചുവട്ടിൽ അഭയം തേടിയപ്പോൾ ഈ പാനീയം ആദ്യമായി രുചിച്ചുവെന്നാണ് ചരിത്രം. അവർ വെള്ളം തിളപ്പിക്കുന്നതിനിടയിൽ, കാറ്റിൽ പറന്നുവന്ന ചില ചായ ഇലകൾ ചൂടുവെള്ളത്തിൽ വീണ് കലർന്നു. ഇങ്ങനെയാണ് അവർക്ക് ചായ പരിചിതമായതെന്നാണ് ചരിത്രം പറയുന്നത്.
പുരാതന ചൈനയിൽ കണ്ടെത്തിയതിനുശേഷം, ലോകത്തിന്റെ പല ഭാഗങ്ങളിലും ചായ ഒരു പ്രധാന പാനീയമായി മാറി. ഇത് മതപരമായ ആചാരങ്ങളുടെ പ്രതീകമായും ഏഷ്യൻ സംസ്കാരത്തിലെ ഒരു ഔഷധമായും മാറി. ചൈനയുടെ തേയില കുത്തകയുമായി മത്സരിക്കുന്നതിനായി ബ്രിട്ടീഷുകാർ 1824-ൽ തേയില കൃഷി വാണിജ്യപരമായി അവതരിപ്പിച്ചു. ഇന്ത്യയിൽ അസം, പശ്ചിമ ബംഗാൾ, കർണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ തേയില വ്യാപകമായി കൃഷി ചെയ്യുന്നു. 2005ൽ ന്യൂഡൽഹിയിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത്. ലോകമെമ്പാടുമുള്ള ആഘോഷങ്ങൾ വിപുലമാക്കാൻ ഇന്ത്യൻ സർക്കാർ 2015 ൽ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനോട് (എഫ്എഒ) നിർദ്ദേശിച്ചു. 2015 മുതലാണ് അന്താരാഷ്ട്ര തലത്തിൽ തേയില ദിനം ആചരിച്ച് തുടങ്ങിയത്.
അന്താരാഷ്ട്ര തേയില ദിനം 2022: തീം
ഈ വർഷത്തെ തീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം, "ചായയും ന്യായമായ വ്യാപാരവും" എന്നതായിരുന്നു തീം. ഈ തീമിന്റെ പ്രാഥമിക ലക്ഷ്യം തേയിലയുടെ സാമ്പത്തിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു, പ്രത്യേകിച്ച് തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ ദരിദ്രരായ ആളുകൾക്ക് സാമ്പത്തിക ഉന്നമനം ഉണ്ടാകുന്ന വിധത്തിൽ അവരുടെ ഉൽപ്പന്നം അന്താരാഷ്ട്ര വിപണിയിൽ പരിചയപ്പെടുത്തുക എന്നതാണ്.
ALSO READ: Weight Loss: പെട്ടന്ന് ശരീരഭാരം കുറയുന്നതായി തോന്നുണ്ടോ? ഈ രോഗങ്ങളുടെ ലക്ഷണമാകാം, അവഗണിക്കരുത്
അന്താരാഷ്ട്ര തേയില ദിനം 2022: പ്രാധാന്യം
സുസ്ഥിരമായ തേയില ഉൽപ്പാദനം, വ്യാപാരം, ഉപഭോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ദിനം ലക്ഷ്യമിടുന്നത്. കടുത്ത ദാരിദ്ര്യം കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനും പ്രകൃതിവിഭവങ്ങളും ഉപജീവന മാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിനും വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോള, പ്രാദേശിക, ദേശീയ നേതാക്കൾക്ക് ഇത് അവസരം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...