വാഷിംഗ്ടൺ: ISIS Chief Killed: ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചതായി അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് അബു ഇബ്രാഹിമിനെ വധിച്ചത്. ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Last night at my direction, U.S. military forces successfully undertook a counterterrorism operation. Thanks to the bravery of our Armed Forces, we have removed from the battlefield Abu Ibrahim al-Hashimi al-Qurayshi — the leader of ISIS.
https://t.co/lsYQHE9lR9— President Biden (@POTUS) February 3, 2022
ഇന്നലെ നടന്ന സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹാഷിമി കൊല്ലപ്പെടുന്നത്. സൈനിക നീക്കത്തിനു ശേഷം എല്ലാ യുഎസ് സൈനികരും തിരിച്ചെത്തിയെന്നും പ്രസിഡന്റ് അറിയിച്ചു. ആക്രമണത്തിൽ ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ കൊല്ലപ്പെട്ടുവെന്നാണ് സൂചന.
Also Read: ഒരു വീട്ടിൽ 8 ഭാര്യമാരുമായി സന്തോഷത്തോടെ താമസിക്കുന്ന തായ്‌ലൻഡുകാരൻ..!
2019 ൽ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 2019 ഒകടോബർ 31 ന് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ ഐസ് തലവനായി എത്തിയത്. പദവിയേറ്റെടുത്ത് രണ്ടര വർഷം കഴിയുമ്പോൾ യുഎസിന്റെ ആക്രമണം നേരിടാനാകാതെ കുടുംബത്തെയടക്കം സ്ഫോടനം നടത്തിയാണ് ഖുറേഷി മരണമടഞ്ഞത്.
Also Read: Viral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..!
യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ബാഗ്‌ദാദിയുടെ മരണത്തിന് സമാനമായിരുന്നു ഖുറേഷിയുടെ മരണവും എന്നാണ്. യുഎസ് ആക്രമണത്തിനിടെ സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി മരിച്ചത്. അയാളുടെ മൂന്നുമക്കളും ഒപ്പം മരണമടഞ്ഞു. അതുപോലെതന്നെ യുഎസ് സൈന്യം എത്തിയപ്പോൾ സ്വയം പൊട്ടിത്തെറിച്ചാണ് ഖുറേഷിയും മരണമടഞ്ഞത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് യുഎസ് ഗവണ്മെന്റ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...