ഒരാളിൽ ഒരേസമയം മങ്കിപോക്സ്, കോവിഡ് 19, എച്ച്ഐവി രോഗബാധകൾ സ്ഥിരീകരിച്ചു

ഇറ്റാലിയൻ പൗരനായ 36 ക്കാരനാണ് ഈ മൂന്ന് രോഗബാധകളും ഒരുമിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 05:14 PM IST
  • ഇറ്റാലിയൻ പൗരനായ 36 ക്കാരനാണ് ഈ മൂന്ന് രോഗബാധകളും ഒരുമിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്.
  • ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ഈ മൂന്ന് രോഗബാധകളും ഒരുമിച്ച് ഒരാളിൽ സ്ഥിരീകരിക്കുന്നത് ആദ്യമായി ആണെന്ന് ആരോഗ്യവിദഗ്തർ വ്യക്തമാക്കി.
  • റിപ്പോർട്ടുകൾ പ്രകാരം ഇയാൾക്ക് ജൂലൈ 2 നാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഒരാളിൽ ഒരേസമയം മങ്കിപോക്സ്, കോവിഡ് 19, എച്ച്ഐവി രോഗബാധകൾ സ്ഥിരീകരിച്ചു

ലോകത്തിൽ ആദ്യമായി ഒരാളിൽ ഒരേസമയം മങ്കിപോക്സ്, കോവിഡ് 19, എച്ച്ഐവി രോഗബാധകൾ ഒരേസമയം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇറ്റാലിയൻ പൗരനായ 36 ക്കാരനാണ് ഈ മൂന്ന് രോഗബാധകളും ഒരുമിച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ഈ മൂന്ന് രോഗബാധകളും ഒരുമിച്ച് ഒരാളിൽ സ്ഥിരീകരിക്കുന്നത് ആദ്യമായി ആണെന്ന് ആരോഗ്യവിദഗ്തർ വ്യക്തമാക്കി. ഈ വര്ഷം ആദ്യം രോഗബാധിതൻ സ്പെയിനിലേക്ക് യാത്ര പോയിരുന്നു. 9 ദിവസങ്ങളാണ് രോഗി സ്പെയിനിൽ താമസിച്ചത്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾക്ക് നിരവധി രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇയാൾക്ക് ക്ഷീണവും പനിയും തൊണ്ട വേദനയും ഒക്കെ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ടെസ്റ്റുകൾ നടത്തിയത്.

ജൂൺ 16 മുതൽ 20  വരെയുള്ള തീയതികളിൽ ഇയാൾ സ്പെയിനിൽ  താമസിച്ചിരുന്നു. ഈ കാലയളവിൽ രോഗബാധിതൻ പുരുഷന്മാരുമായി സുരക്ഷിതമല്ലാത്ത തരത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് ഇയാൾ അറിയിച്ചിട്ടുണ്ട്. ജേർണൽ ഓഫ് ഇൻഫെക്ഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇയാൾക്ക് ജൂലൈ 2 നാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഈ ദിവസം തന്നെ  ശരീരത്തിൽ ചെറിയ ചുണങ്ങും ഉണ്ടായിരുന്നു. പിന്നീട് ശരീരത്തിലേക്ക് മുഴുവൻ ഇത് പടരുകയും ചെയ്തു. ഇതിനെ തുടർന്ന് കടുത്ത വേദനയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് രോഗബാധിതൻ ഇറ്റലിയിലെ കാറ്റാനിയയിലെ സാൻ മാർക്കോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ജൂലൈ 5 ന് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: Ebola virus: കോം​ഗോയിൽ റിപ്പോർട്ട് ചെയ്ത എബോള കേസ് മുൻ വകഭേദവുമായി ബന്ധമുള്ളത്, രോ​ഗി മരിച്ചു; സമ്പർക്കമുണ്ടായ 50 പേരെ കണ്ടെത്താനായിട്ടില്ല

അതിന് ശേഷം ഇദ്ദേഹത്തെ വിവിധ ലൈംഗിക രോഗങ്ങൾക്കുള്ള പരിശോധനയ്ക്ക് വിധേയൻ ആക്കിയിരുന്നു. തുടർന്ന് എച്ച്ഐവി 1 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യ വിദഗ്ദ്ധർ നടത്തിയ പഠനങ്ങൾ അനുസരിച്ച് ഇദ്ദേഹത്തിന് അടുത്തിടെയാണ് എച്ച്ഐവി 1 രോഗബാധ  ഉണ്ടായിരിക്കുന്നത്, ജൂലൈ 11 ന് കോവിഡ് രോഗബാധയും മങ്കിപോക്സ് രോഗബാധയിൽ നിന്നും മുക്തി നേടിയതിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. പിന്നീട് വീട്ടിൽ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News