Tokyo: ഇന്ത്യയില്‍. കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് സമയപരിധി വര്‍ദ്ധിപ്പിച്ച് ജപ്പാന്...
ചൊവ്വാഴ്ചയാണ് ക്വാറന്റൈന് സമയപരിധി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ജപ്പാന് മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാക്കാര്‍ക്കും അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും 10ദിവസത്തെ ക്വാറന്റൈനാണ് ജപ്പാന് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഇന്ത്യ കൂടാതെ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ജപ്പാനിലെ ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി ഇന്ത്യയടക്കം ഈ ആറു രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ജപ്പാന് പ്രവേശനം വിലക്കിയിരിയ്ക്കുകയാണ്. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ പ്രവേശനാനുമതി ലഭിക്കുന്നവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
10 ദിവസത്തെ ക്വാറന്റൈന് കാലയളവില്‍ മൂന്നു തവണ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ വിദേശികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി ലഭിക്കുകയുള്ളൂ.
ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് സംബന്ധിച്ച ആശങ്ക ജപ്പാനിലെ ജനങ്ങളുടെ ഇടയില്‍ വ്യാപകമാണ്. ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്സ്നോബ് കേറ്റോ പറഞ്ഞു.
Also Read: India Covid Update : പ്രതിദിന കോവിഡ് കണക്കുകൾ 2 ലക്ഷത്തിന് താഴെ, മരണനിരക്ക് 3,511
കൂടാതെ, ബ്രിട്ടന്, ഡെന്മാര്ക്ക്, കസാക്കിസ്ഥാന്‍, ടുണിഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും, ഈ രാജ്യങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ചവര്‍ക്കും 3 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...