Viral Video: മാനിന് മാത്രമല്ല, ജിറാഫിനും മടുത്തു വെജിറ്റേറിയൻ ഫുഡ്; എല്ല് തിന്നുന്ന ജിറാഫ് വൈറാലാകുന്നു

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 06:50 PM IST
  • മാനുകളെപ്പോലെ ജിറാഫുകളും സസ്യഭുക്കുകളാണ്.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കര സസ്തനി ആയതിനാൽ ഇവ കൂടുതലും കാണപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലാണ്.
  • നീളമുള്ള കഴുത്ത്, ചരിഞ്ഞ പുറം, ചെറിയ കൊമ്പുകൾ എന്നിവയാൽ മറ്റ് മൃഗങ്ങളിൽ നിന്ന് ഇവയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും.
Viral Video: മാനിന് മാത്രമല്ല, ജിറാഫിനും മടുത്തു വെജിറ്റേറിയൻ ഫുഡ്; എല്ല് തിന്നുന്ന ജിറാഫ് വൈറാലാകുന്നു

പ്രകൃതി എപ്പോഴും മനോഹരവും അതിനൊപ്പം തന്നെ അതിശയകരവുമാണ്. പ്രകൃതിയെ എക്സ്പ്ലോർ ചെയ്യുമ്പോൾ അതിനെ കുറിച്ചുള്ള നമ്മുടെ അറിവ് വർധിക്കും. കൂടാതെ പ്രകൃതിയെക്കുറിച്ച് അറിയാത്തതോ അല്ലാത്തതോ ആയ നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മാൻ പാമ്പിനെ തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ ട്രെൻഡിങ്. ജിറാഫ് എല്ലിൻ കഷ്ണം തിന്നുന്ന വീഡിയോ വീണ്ടും സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.

മാനുകളെപ്പോലെ ജിറാഫുകളും സസ്യഭുക്കുകളാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കര സസ്തനി ആയതിനാൽ ഇവ കൂടുതലും കാണപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലാണ്. നീളമുള്ള കഴുത്ത്, ചരിഞ്ഞ പുറം, ചെറിയ കൊമ്പുകൾ എന്നിവയാൽ മറ്റ് മൃഗങ്ങളിൽ നിന്ന് ഇവയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. പുൽമേടുകളിലും തുറന്ന വനപ്രദേശങ്ങളിലുമാണ് ജിറാഫുകൾ താമസിക്കുന്നത്. അവ ഇലകൾ, വിത്തുകൾ, പഴങ്ങൾ, ശാഖകൾ എന്നിവ ഭക്ഷിക്കുന്നു. അവയുടെ നീണ്ട കഴുത്ത് ഉയരമുള്ള മരങ്ങളിൽ നിന്ന് ഭക്ഷണം എടുക്കുവാൻ അവരെ സഹായിക്കുന്നു.

Also Read: Viral Video: പുല്ല് തിന്നു മടുത്തോ ? ...പാമ്പിനെ തിന്നുന്ന മാൻ, വൈറലായി വീഡിയോ

 

എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ജിറാഫ് ഒരു എല്ലിന്റെ കഷണം ചവച്ച് തിന്നുന്നത് നമുക്ക് കാണാൻ സാധിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ജിറാഫുകൾ സസ്യഭുക്കുകളാണ്, മരത്തിന്റെ മുകളിലെ ഇലകളിലും മുകുളങ്ങളിലും എത്താൻ നീളമുള്ള കഴുത്ത് ഉപയോഗിക്കുന്നു. അവർ അങ്ങനെ പരിണമിച്ചു. എന്നാൽ ചിലപ്പോൾ ഫോസ്ഫറസ് ലഭിക്കാൻ വേണ്ടി അവ എല്ലുകൾൾ കഴിക്കുന്നു. പ്രകൃതി അത്ഭുതകരമാണ് -  എന്നാണ് സുശാന്ത നന്ദ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. 32.1k ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ ഒരു മാൻ പാമ്പിനെ തിന്നുന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഒരു പാമ്പിനെ കക്ഷി നിന്ന നിൽപ്പിൽ കടിച്ചു തിന്നുകയാണ്. ചുറ്റുമുള്ളതൊന്നും കാണാതെ ആസ്വദിച്ച് ആണ് കഴിക്കുന്നത്. യാത്രക്കിടെ യാദ്യശ്ചികമായാണ് ഒരാൾ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സാമാന്യം നീളമുള്ള ഒരു പാമ്പിനെ സാവാധാനം ചവച്ചരച്ച് മുഴുവനായി കഴിക്കുകയാണ് മാന്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം വിഡീയോ വൈറലാകുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News