Plane Crash: മലാവി വൈസ് പ്രസിഡന്റ് ഉൾപ്പെടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 07:00 PM IST
  • അപകടത്തെ തുടർന്ന് തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്‌വേര പറഞ്ഞു.
  • മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് സോളോസ് ഉൾപ്പെടെയുള്ളവർ യാത്ര തിരിച്ചത്.
Plane Crash: മലാവി വൈസ് പ്രസിഡന്റ് ഉൾപ്പെടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മലാവി: വിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സോളോസ് ഉൾപ്പെടെ 10 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു. അപകടത്തെ തുടർന്ന് തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്‌വേര പറഞ്ഞു. 

മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് സോളോസ് ഉൾപ്പെടെയുള്ളവർ യാത്ര തിരിച്ചത്. മസുസുവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News