Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു

യുഎഇയിലും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 9, 2024, 07:12 PM IST
  • ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
  • നീണ്ട 9 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
Eid-Al-Adha: ബലിപെരുന്നാൾ; ഒമാനിൽ 9 ദിവസത്തെ അവധി, മറ്റ് ​ഗൾഫ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. നീണ്ട അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട 9 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കൂട്ടിയാണിത്. അവധിക്ക് ശേഷം ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.

യുഎഇയിലും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് ഇവിടെ അവധി. ജൂണ്‍ 19 ബുധനാഴ്ച അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കും.

ഒമാനിലും കേരളത്തിലും ഈ മാസം 17നാണ് ബലിപെരുന്നാൾ. മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും 16നാണ് ബലിപെരുന്നാൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News