ക്വാലാലംപൂര്‍: മൂന്നു വർഷം മുൻപ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവത്തിൽ കൂടുതല്‍ തെരച്ചില്‍ നടത്താനായി മൂന്നു കമ്പനികള്‍ സമീപിച്ചതായി മലേഷ്യ. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാനായില്ല.
2014 മുതൽ വിമാനത്തിനായി ഇന്ത്യൻ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് മലേഷ്യയും ചൈനയും ഓസ്ട്രേലിയയും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണത്തിനായി ഏകദേശം 1100 കോടിയിലേറെ രൂപ ചെലവഴിച്ചു. പലപ്പോഴായി വിമാനത്തിന്റെ ഇരുപതിലേറെ അവശിഷ്ടങ്ങൾ തീരത്തടിഞ്ഞു. ഇതിൽ എംഎച്ച് 370ന്റെയാണെന്ന് ഉറപ്പിക്കാവുന്നതും സംശയമുള്ളവയുമുണ്ടായിരുന്നു.