മോസ്കോ: തന്നെ സ്വവര്‍ഗാനുരാഗിയാക്കിയ അപ്പിള്‍ ഐഫോണിനെതിരെ കോടതിയെ സമീപിച്ച് യുവാവ്!!
ഐഫോണിലെ ഒരു ആപ്പിന്‍റെ ഉപയോഗമാണ് തന്നെ സ്വഗര്‍ഗാനുരാഗിയാക്കിയതെന്നാണ് യുവാവിന്‍റെ വാദം.
10 ലക്ഷം റൂബിള്‍സ് (10 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാള്‍ മോസ്‌കോയിലെ കോടതിയെ സമീപിച്ചത്.
ബിറ്റ്കോയിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ആപ്പിലൂടെ ലഭിച്ചത് 'ഗേ കോയിന്‍' എന്ന ക്രിപ്റ്റോ കറന്‍സിയാണെന്നും യുവാവ് ആരോപിക്കുന്നു.
'ഒരു ശ്രമം നടത്താതെ വിലയിരുത്തരുത്' എന്ന കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു.
അങ്ങനെയൊരു ശ്രമം നടത്താനായി സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ച താന്‍ ആ ബന്ധമെങ്ങനെ മാതാപിതാക്കളോട് പറയുമെന്നാറിയാതെ കുഴഞ്ഞിരിക്കുകയാണെന്നാണ് യുവാവ് പറയുന്നത്.
കൃത്രിമത്വത്തിലൂടെ ആപ്പിൾ തന്നെ സ്വവർഗരതിയിലേക്ക് തള്ളിവിട്ടുവെന്നും അതിലൂടെ വന്ന മാറ്റങ്ങൾ തന്നില്‍ ധാർമ്മിക-മാനസിക ദോഷങ്ങള്‍ വരുത്തിയെന്നും യുവാവ് പരാതിയില്‍ പറയുന്നു.
പരാതി ഗൗരവത്തിലുള്ളതാണെന്നും തന്റെ കക്ഷി ഇതുമൂലം പ്രയാസം നേരിട്ടതായും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 20ന് സമര്‍പ്പിച്ച ഹര്‍ജി ഒക്ടോബര്‍ 17ന് കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇതുവരെ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.