കാഠ്മണ്ഡു: ചൈനയ്ക്ക് മുന്‍പില്‍ പതറാതെ നേപ്പാള്‍, കോവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി..
സീനോവാക് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന ചൈനയുടെ (China) വാഗ്ദാനം നിരാകരിച്ച നേപ്പാള്‍, തങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും, ഇന്ത്യയുടെ വാക്സിന്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയാണ് (K P Sharma Oli) ഇക്കാര്യം അറിയിച്ചത്.
നേപ്പാള്‍ (Nepal) വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി തുടര്‍ ചര്‍ച്ചകള്‍ക്കായി ഈ മാസം 14ന് ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെയും, ഇന്ത്യയിലെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ വാക്സിന്‍ (Covid Vaccine) കൈമാറ്റത്തെ കുറിച്ച് അന്തിമ തീരുമാനമാകും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 12 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള കരാറാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പുവയ്ക്കുക.
കൂടാതെ സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കറുമായി (S Jaishankar) പ്രദീപ് ഗ്യാവാലി കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നീലാംബര്‍ ആചാര്യ ഇന്ത്യയിലെ വിവിധ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുമായി പല തവണ ചര്‍ച്ച നടത്തി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്കായി ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥരെയും നീലാംബര്‍ ആചാര്യ കണ്ടു. നേപ്പാള്‍ അംബാസിഡര്‍ ഭാരത് ബയോടെക് ഡയറക്‌ടറുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ ചൈനയ്ക്കൊപ്പം നിന്ന നേപ്പാള്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയോട് കൂടുതല്‍ അടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. അടുത്തിടെ നേപ്പാള്‍ സന്ദര്‍ശിച്ച കരസേനാ മേധാവി മേജര്‍ ജനറല്‍ എംഎം നരവനെയെ സൈനിക ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും വാണിജ്യ, ഊര്‍ജ്ജ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു.
Also read: Covid origin: തനിനിറം കാട്ടി ചൈന, WHOയുടെ വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കിയില്ല
നേപ്പാള്‍ ഭൂമി ചൈന കൈയ്യേറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിര്‍ത്തി രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം വിശ്വാസയോഗ്യമല്ല എന്ന് ഒരുപക്ഷേ വൈകിയെങ്കിലും നേപ്പാള്‍ മനസ്സിലാക്കിയിട്ടുണ്ടാവണം. എന്തായാലും നേപ്പാളിന്‍റെ നിലപാട് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.