London : യുകെ യിൽ ഒമിക്രോൺ കോവിഡ് വകഭേദം (Omicron COvid Variant) മൂലമുള്ള രോഗബാധ വർധിക്കുന്നു. എന്നാൽ ഇത് ശരിയായ പ്രശ്‌നത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നും വിദഗ്ദ്ധർ പറഞ്ഞു. വെള്ളിയാഴ്ച മാത്രം യുകെ യിൽ 25000 ഒമിക്രോൺ കേസുകളാണ് രേഖപ്പെടുത്തയത്. കഴിഞ്ഞ ദിവസത്തേക്കാൾ 10000 കേസുകളാണ് വർധിച്ചിരിക്കുന്നത്.
വ്യഴാഴ്ച്ച ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച 7 പേർ മരണപ്പെട്ടതായി സംശയിക്കപ്പെടുന്നുണ്ട്. മാത്രമല്ല രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 65 ൽ നിന്ന് 85 ആയി ഉയർന്നിട്ടുണ്ട്.
ALSO READ: UK Covid 19 :യുകെ യിൽ കോവിഡ് രോഗബാധ വർധിക്കുന്നു, ഒരു ദിവസം മാത്രം 93,000 കോവിഡ് കേസുകൾ
സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) പറയുന്നതനുസരിച്ച് ലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും ഈ വേരിയന്റ് മൂലമുള്ള രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഇത് കണക്കുകളിൽ വരുന്നില്ല. രോഗബാധ പടരുന്നത് തുടർന്നാൽ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 3000 ആയി ഉയരും.
യുകെ യിൽ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം 11.1 മില്യണായി ഉയർന്നു. കൂടാതെ 111 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 147,000 ആയി ഉയർന്നിട്ടുണ്ട്. ഒമിക്രോൺ കോവിഡ് വകഭേദം ആഗോളത്തലത്തിൽ ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്.
സ്‌കോട്ട്‌ലൻഡിൽ ഇപ്പോൾ ഏറ്റവും പ്രബലമായ കൊറോണ വൈറസ് സ്ട്രെയിനായി ഒമിക്രോൺ മാറി കഴിഞ്ഞുവെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു. ഡിസംബർ 26 ന് ശേഷം രാജ്യത്തെ ക്ലബ്ബുകൾ അടച്ചുപൂട്ടുമെന്നും കടകളിലും ജോലിസ്ഥലങ്ങളിലും സാമൂഹിക അകലം പുനരാരംഭിക്കുമെന്നും വെൽഷ് നേതാവ് മാർക്ക് ഡ്രേക്ക്ഫോർഡ് പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...