പാക് കേന്ദ്രത്തിലും കൊവിഡ്; റെയില്‍ മന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചു

പാക്കിസ്ഥാന്‍ റെയില്‍വേ വകുപ്പ് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 

Last Updated : Jun 9, 2020, 07:03 AM IST
  • 2017-2018 വര്‍ഷത്തില്‍ പാക്കിസ്ഥാന്‍ (Pakistan) പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷാഹിദ്. നവാസ് ഷരീഫ് (Nawaz Sharif) രാജിവച്ച സാഹചര്യത്തിലായിരുന്നു അത്.
പാക് കേന്ദ്രത്തിലും കൊവിഡ്; റെയില്‍ മന്ത്രിയ്ക്ക് രോഗം സ്ഥിരീകരിച്ചു

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ റെയില്‍വേ വകുപ്പ് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 

ഇദ്ദേഹത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസി(Shahid Khaqan Abbasi)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

2017-2018 വര്‍ഷത്തില്‍ പാക്കിസ്ഥാന്‍ (Pakistan) പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷാഹിദ്. നവാസ് ഷരീഫ് (Nawaz Sharif) രാജിവച്ച സാഹചര്യത്തിലായിരുന്നു അത്. 

ഓഗസ്റ്റ് 15ന് ശേഷം സ്കൂളുകള്‍ തുറന്നേക്കും, CBSE പരീക്ഷ ഫലങ്ങള്‍... -കേന്ദ്രമന്ത്രി പറയുന്നു

കൂടാതെ, പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറി(MehrTarar)നും കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചു.  

കൊവിഡ് 19 (COVID 19)ബാധിച്ച് പാക്കിസ്ഥാനിലെ ഭരണ-പ്രതിപക്ഷ നേതാക്കളില്‍ പലരും ഇസോലേഷനിലാണ്. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.

Trending News